Connect with us
Malayali Express

Malayali Express

കർണാടക: ബിജെപിക്ക് നിർണായകം; തകർക്കാൻ കോണ്‍ഗ്രസ്

INDIA

കർണാടക: ബിജെപിക്ക് നിർണായകം; തകർക്കാൻ കോണ്‍ഗ്രസ്

Published

on

മനുലാൽ

നിയമസഭ തിരഞ്ഞെടുപ്പിനോളം നിർണായകമാണ് കർണാടകത്തിൽ ഡിസംബർ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനും ജെഡിഎസിനും ഇത് ജീവൻമരണ പോരാട്ടമാണ്. പാർട്ടിയെ അധികാരത്തിൽ നിന്ന് താഴെയിറക്കിയ വിമത നേതാക്കളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വെല്ലുവിളിച്ചിരിക്കുന്നത്. സിദ്ധരമായ്യയ്ക്കാണ് ഉപതിരഞ്ഞെടുപ്പിൻറെ ചുമതല. എന്നാൽ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരുടെ വിജയം ഉറപ്പാക്കുമെന്നാണ് ബിജെപിയും പറയുന്നത്. ഹുൻസൂർ അടക്കമുള്ള മൈസൂർ മേഖലയിൽ സിദ്ധരമായ്യയേയും കോണ്‍ഗ്രസിനേയും വീഴ്ത്താൻ ’ഡിവികെ’ തന്ത്രമാണ് ബിജെപി പയറ്റാനിരിക്കുന്നത്. നിലവിൽ 105 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷമായ 113ൽ തൊടണമെങ്കിൽ 8 സീറ്റിലെങ്കിലും ബിജെപിക്ക് വിജയിക്കേണ്ടതുണ്ട്. സഖ്യസർക്കാരിനെ താഴെയിറക്കാൻ തുണച്ച കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ തന്നെയാണ് 13 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. മൈസൂർ മേഖലയിൽ മൈസൂർ മേഖലയിൽ കോണ്‍ഗ്രസ്-ജെഡിഎസിലെ അതിശക്തരായ നേതാക്കളാണ് ബിജെപി പക്ഷത്ത് ചേക്കേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിമതരുടെ വിജയം എളുപ്പമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതേസമയം കോണ്‍ഗ്രസ് മുൻ മുഖ്യനും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ സ്വാധീന മേഖലയായ മൈസൂരിൽ ബിജെപി വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഇവിടെ സമുദായിക സമവാക്യങ്ങൾ നിർണായകമാണ്. കുറബ സമുദായാംഗവും സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ മഞ്ജുനാഥ് ആണ് കോണ്‍ഗ്രസിൻറെ സ്ഥാനാർത്ഥി. എന്നാൽ മൈസൂർ മേഖലയിൽ സിദ്ധരാമയ്യയുടേയും കോണ്‍ഗ്രസിനേയും സ്വാധീനം തകർക്കാൻ വൻ ഡിവികെ തന്ത്രമാണ് ബിജെപി പയറ്റുക. പ്രത്യേകിച്ച് ഹുൻസൂർ മണ്ഡലത്തിൽ. തന്ത്രം മെനഞ്ഞ് ബിജെപി തന്ത്രം മെനഞ്ഞ് ബിജെപി ജെഡിഎസ് വിമതനായ എച്ച് വിശ്വനാഥാണ് ഹുൻസൂരിൽ ബിജെപി സ്ഥാനാർത്ഥി. സിദ്ധരമായ്യയുടെ സ്വാധീനം തകർത്ത് വിശ്വനാഥിൻറെ വിജയം ഉറപ്പാക്കുകയും അതുവഴി മൈസൂർ മേഖലയിൽ സ്വാധീനമുറപ്പിക്കുകയുമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ദളിത്, വൊക്കാലിംഗ, കുറുബ വോട്ടുകൾ (ഡിവികെ) പെട്ടിയിലാക്കാനാണ് ബിജെപിയുടെ ശ്രമം.ഈ മൂന്ന് സുമദായങ്ങളിൽ നിന്നുള്ള നേതാക്കളെ എച്ച് വിശ്വനാഥിന് വേണ്ടി പ്രചരണത്തിന് എത്തിക്കാനാണ് ബിജെപി നീക്കം .

Continue Reading

Latest News