Connect with us
Malayali Express

Malayali Express

ദളിത് യുവാവുമായി പ്രണയം: പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു

INDIA

ദളിത് യുവാവുമായി പ്രണയം: പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു

Published

on

ചെന്നൈ: ദളിത് യുവാവുമായി പ്രണയത്തിലായ പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് ഈ ദാരുണ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജനനിയെ ആണ് അമ്മ തീ കൊളുത്തി കൊന്നത്. അതേസമയം അമ്മ ഉമാമഹേശ്വരിയ്ക്ക് സംഭവത്തില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

ദളിത് യുവാവുമായി പ്രണയത്തിലായ ജനനി ഇയാള്‍ക്കൊപ്പം ഇറങ്ങി പോവാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് ഈ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നും ജനനി ഇയാളുമായുള്ള ബന്ധം തുടര്‍ന്നു. ഇതാണ് അമ്മയെ പ്രകോപിപ്പിച്ചത്.

ഇതേ തുടര്‍ന്നാണ് മഹേശ്വരി തന്റെയും മകളുടെയും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Latest News