Connect with us
Malayali Express

Malayali Express

മാവോയിസ്റ്റിനു പിന്നിൽ മുസ്ലീം തീവ്രവാദികൾ: സിപിഎം വെടിമരുന്നിട്ടു കഴിഞ്ഞു; ഇനി ചർച്ച മുസ്ലീം തീവ്രവാദം

KERALA

മാവോയിസ്റ്റിനു പിന്നിൽ മുസ്ലീം തീവ്രവാദികൾ: സിപിഎം വെടിമരുന്നിട്ടു കഴിഞ്ഞു; ഇനി ചർച്ച മുസ്ലീം തീവ്രവാദം

Published

on

മുഹമ്മദ് ഫൈസൽ

ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ സഹായിക്കുന്നതെന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍റെ വെളിപ്പെടുത്തൽ ശരിയാണെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ് പറഞ്ഞു. ഈ പ്രസ്താവന അത്ര വലിയ കാര്യമല്ല. നേരത്തെയും ഇത് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. മാവോയിസ്റ്റ് സംഘടനകളും, ഐഎസ് പോലുള്ള സംഘടനകളും നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. ഇത് ആവർത്തിക്കുകയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി ചെയ്തതെന്നും മുഹമ്മദ് റിയാസ് ചാനൽ പ്രതികരണത്തിൽ വ്യക്തമാക്കി.

പി. മോഹനന്‍റെ പ്രസ്താവനയ്ക്കെതിരെ ചില മുസ്ലീം സംഘടനാ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദികൾ ആണ് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി. മോഹനൻ പറഞ്ഞിരുന്നു. താമരശ്ശേരിയിൽ നടന്ന കഐസ്കെടിയു ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്‍റെ പരാമർശങ്ങൾ.
ഇസ്ലാമിക തീവ്രവാദികൾ കമ്മ്യൂണിസ്റ്റ് ഭീകരസംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഫലമാണ് കോഴിക്കോട് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്ക് കാരണം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നതെന്നും അവർ തമ്മിൽ ചങ്ങാത്തമുണ്ടെന്നും മോഹനൻ തുറന്നടിച്ചു. ഇക്കാര്യങ്ങൾ പോലീസ് പരിശോധിക്കണമെന്നും പി.മോഹനൻ ആവശ്യപ്പെട്ടു. കേരളത്തിൽ മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുസ്ലീം-മാവോയിസ്റ്റ്-കമ്യൂണിസ്റ്റ് തീവ്രവാദം പരസ്പരം ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പല തീവ്രവാദ കേസുകളിലും പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണെന്നായിരുന്നു മോഹനൻ താമരശേരിയിൽ കഐസ്കെടിയു ജില്ലാസമ്മേളനത്തിൽ പ്രസംഗിച്ചത്. ഏത് സംഘടനയെക്കുറിച്ചാണ് ആരോപണം എന്ന് വ്യക്തമാക്കാതെയായിരുന്നു മോഹനന്‍റെ പ്രസംഗം.

കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സർക്കാരിന്‍റെ പൂർണ പിന്തുണയുണ്ടെന്നും പി.മോഹനൻ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Latest News