Connect with us
Malayali Express

Malayali Express

രാഹുൽഗാന്ധിയെ എഴുതി തള്ളിയവർക്ക് ചുട്ടമറുപടി: വയനാട്ടിൽ വന്നു നേടിയ വിജയം; ഭയപ്പെടണം ഭരണപക്ഷം

KERALA

രാഹുൽഗാന്ധിയെ എഴുതി തള്ളിയവർക്ക് ചുട്ടമറുപടി: വയനാട്ടിൽ വന്നു നേടിയ വിജയം; ഭയപ്പെടണം ഭരണപക്ഷം

Published

on

മനുലാൽ

രാഹുൽഗാന്ധി വയനാട്ടിൽ വ്ന്നതിനുശേഷം മാറി. ലോക്സഭയിൽ ഉഗ്രൻ ചോദ്യങ്ങളുമായി തരംഗം സൃഷ്ടിക്കുകയാണ്. രാഹുൽഗാന്ധിയെ എഴുതി തള്ളിയവർക്കു കനത്ത പ്രഹരം ഏല്പിച്ചാണ് രാഹുലിന്‍റെ പ്രകടനം. ഉത്തർ പ്രദേശിലെ അമേഠി മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലെത്തിയ കാലത്തെ രാഹുൽ ഗാന്ധിയല്ല ഇപ്പോൾ. അദ്ദേഹം അടിമുടി മാറിയിരിക്കുന്നു. ദേശീയ തലത്തിൽ പാർട്ടിയിൽ പ്രധാന ഉത്തരവാദിത്തങ്ങളില്ല. അതുകൊണ്ടുതന്നെ സഭയിൽ കൂടുതൽ ഇടപെടാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നു. കഴിഞ്ഞകാല ലോക്സഭാ പ്രകടനം പോലെ അല്ല അദ്ദേഹം 17ാം ലോക്സഭയിൽ. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഒരു ചോദ്യം പോലും രാഹുൽ ഗാന്ധി ചോദിക്കാത്ത അഞ്ചുവർഷം ലോക്സഭയിൽ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ ഒരു വർഷം തികയുന്നതിന് മുന്പ് തന്നെ രാഹുൽ 10ലധികം ചോദ്യങ്ങൾ ഉന്നയിച്ചുകഴിഞ്ഞു. അമേഠിയിൽ രാഹുലിനെ പരിഹസിച്ചവർക്കുള്ള മറുപടി കൂടിയാണ് അദ്ദേഹം വയനാട് എംപിയായ ശേഷം നൽകുന്നത്.
16-ാം ലോക്സഭയിലെ അഞ്ചു വർഷം ഒരു ചോദ്യം പോലും രാഹുൽ ഗാന്ധി ചോദിച്ചിരുന്നില്ല. അദ്ദേഹം പാർലമെന്‍റ് നടപടികളിൽ ഇടപെടുന്നില്ല എന്ന ആക്ഷേപവും ഉയർന്നിരുന്നു. ദേശീയതലത്തിൽ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവി ഉൾപ്പെടെ വഹിച്ചിരുന്ന കാലമായിരുന്നു അത്. ബിജെപിയുടെ ആയുധം ബിജെപിയുടെ ആയുധം ഒരു ചോദ്യം പോലും സഭയിൽ ഉന്നയിക്കാത്ത രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അമേഠിയിൽ പ്രധാന ആയുധമാക്കിയതും ഇതേ വിഷയമായിരുന്നു. നിങ്ങൾക്ക് വേണ്ടി, പൗരൻമാർക്ക് വേണ്ടി ഒരു ചോദ്യം പോലും ചോദിക്കാത്ത രാഹുൽ ഇനിയും അമേഠിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടണമോ എന്നായിരുന്നു ബിജെപിയുടെ പ്രചാരണത്തിലെ പ്രധാന ചോദ്യം. 2004ൽ എത്തിയ രാഹുൽ രാഹുൽ ഗാന്ധി പാർലമെന്‍റംഗമായ ശേഷം ഏറ്റവും മോശം പ്രകടനം കഴിഞ്ഞ ലോക്സഭയിലായിരുന്നു. അതുതന്നെയാണ് അദ്ദേഹം കോണ്‍ഗ്രസിന്‍റെ ഉരുക്കു കോട്ടയായ അമേഠി പരാജയപ്പെടാനും ഇടയാക്കിയത്. 2004ലാണ് രാഹുൽ ഗാന്ധി ആദ്യം പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കളംനിറഞ്ഞ് രാഹുൽ കളംനിറഞ്ഞ് രാഹുൽ എന്നാൽ 17ാം ലോക്സഭയിൽ രാഹുൽ ഗാന്ധി കളം നിറയുകയാണ്. ഒട്ടേറെ ചോദ്യങ്ങൾ അദ്ദേഹം ഇപ്പോൾ തന്നെ ചോദിച്ചുകഴിഞ്ഞു. ക്രിയാത്മകമായ ഇടപെടൽ നടത്തുകയാണ് രാഹുൽ. ഈ ആഴ്ച മാത്രം 10 ചോദ്യങ്ങൾ രാഹുൽ ഗാന്ധിയുടെ പേരിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Latest News