Connect with us
Malayali Express

Malayali Express

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളായ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു

KERALA

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളായ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു

Published

on

നെടുമ്പാശ്ശേരി അത്താണിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ട് സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നു. ബിനുവിന്റെ തന്നെ സംഘത്തിലുള്ളവരെ തന്നെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. കൊലനടത്തിയ അഞ്ച് പേരെ പോലീസ് തിരച്ചറിഞ്ഞു.

ഇന്നലെ രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ ഗുണ്ട സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എട്ട് മണിയോടെ അത്താണി ബാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബിനോയിയുടെ മുഖത്ത് പല തവണ വെട്ടുന്നതാണ് സിസിടിവിയില്‍ ഉള്ളത്.

അത്താണി ബോയിസ് എന്ന ഗുണ്ടാസംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട് ബിാനോയ് എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളും ഉണ്ട്. പ്രതികളെന്ന് പോലീസ് കരുതുന്നവര്‍ കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കാന്‍ വലിക്ക് ഉള്ളവരാണ്. കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ പോസ്റ്റമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Latest News