Connect with us
Malayali Express

Malayali Express

ജെഎന്‍യു: പോലീസും സിആര്‍പിഎഫും സമരത്തിലേക്ക് ഇരച്ചുകയറി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

INDIA

ജെഎന്‍യു: പോലീസും സിആര്‍പിഎഫും സമരത്തിലേക്ക് ഇരച്ചുകയറി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

Published

on

ങഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് ലാത്തി ചാര്‍ജ്. സിആര്‍പിഎഫും പോലീസും വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ ചിതറിഓടി. തെരുവ് വിളക്ക് അണച്ച ശേഷമായിരുന്നു ലാത്തി ചാര്‍ജ്.

ലാത്തിചാര്‍ജില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു ലാത്തി ചാര്‍ജ്.

വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന് അവിടുത്തെ നാല് മെട്രോ സ്റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ്ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം ഫീസ് പൂര്‍ണമായും പിന്‍വലിക്കുകയും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയയക്കുകയും ചെയ്യുന്നവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന ജെഎന്‍യു അധികൃതര്‍ നേരത്തെ ഭാഗീകമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം

Continue Reading

Latest News