Connect with us
Malayali Express

Malayali Express

അയോധ്യ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: കുഞ്ഞാലിക്കുട്ടി

KERALA

അയോധ്യ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: കുഞ്ഞാലിക്കുട്ടി

Published

on

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം സ്വാഗതം ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോടതി വിധി അനുസരിച്ചുള്ള സ്ഥലം സ്വീകരിക്കണോയെന്ന് എല്ലാവരും ആലോചിച്ച് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. അയോധ്യയിലെ തര്‍ക്ക ഭൂമിക്ക് പകരം മസ്ജിദ് നിര്‍മ്മിക്കാന്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അയോധ്യാ കേസില്‍ കക്ഷിയല്ലെങ്കിലും മുസ്ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികള്‍ ഈ കേസിന്റെ ഭാഗമാണ്. ഇതില്‍ രണ്ട് കക്ഷികളായ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലീം വഖഫ് ബോര്‍ഡും കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് ആറ് കക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം.

സമുദായ താല്‍പ്പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോനാ ഹര്‍ജി നല്‍കുന്നത്. യോഗത്തില്‍ പങ്കെടുത്ത മുസ്ലീം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍, അസാദുദീന്‍ ഒവൈസി എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജിക്കായി വാദിച്ചു. ഈ മാസം ഒന്‍പതിനാണ് അയോധ്യാ കേസില്‍ വിധി വന്നത്. ഹിന്ദു വിഭാഗത്തിന് ഭൂമി വിട്ടുകൊടുത്ത സുപ്രീം കോടതി മുസ്ലീം വിഭാഗത്തിന് പകരം ഭൂമി അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News