Connect with us
Malayali Express

Malayali Express

പവാര്‍-സോണിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല; മഹാരാഷ്ട്രയില്‍ രാഷ്ട്രീയഅനിശ്ചിതാവസ്ഥ തുടരും

INDIA

പവാര്‍-സോണിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല; മഹാരാഷ്ട്രയില്‍ രാഷ്ട്രീയഅനിശ്ചിതാവസ്ഥ തുടരും

Published

on

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. മഹാരാഷ്ട്രയില്‍ ശിവനേയ്ക്ക് പിന്തുണ കൊടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ചര്‍ച്ചകള്‍ തുടരുമെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയെ രാഷ്ട്രീയ സാഹചര്യം ധരിപ്പിച്ചുവെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. എ.കെ ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം ഉണ്ടാകുമെന്ന് ശരദ് പവാര്‍ പറഞ്ഞു.

പെതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ശിവസേനാ, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായിരുന്നു. സോണിയ-പവാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പവാറിന്റെ പ്രഖ്യാപനത്തോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇനിയും ദിവസങ്ങള്‍ നീളുമെന്നാണ് വ്യക്തമാകുന്നത്.

എന്‍.സി.പിയുടെ ആവശ്യപ്രകാരം എന്‍.ഡി.എ വിട്ടുപുറത്ത് വന്ന ശിവസേനയോട് കടുത്ത ഹിന്ദുത്വ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 24ന് നടത്താനിരുന്ന സന്ദര്‍ശനമാണ് താക്കറെ റദ്ദാക്കിയത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേനാ സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്ന മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന അവകാശവാദം ഉന്നയിച്ചതോടെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്.

അതേസമയം ശിവസേനയെ എന്‍.ഡി.എയില്‍ മടക്കിക്കൊണ്ടുവരാനുള്ള നീക്കവും മറുവശത്ത് നടക്കുന്നുണ്ട്. എന്‍.ഡി.എ ഘടകകക്ഷിയായ ആര്‍.പി.ഐ വഴിയാണ് അനുനയ നീക്കം നടക്കുന്നത്. ബി.ജെ.പിക്ക് മൂന്ന് വര്‍ഷവും ശിവസേനയ്ക്ക് രണ്ട് വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ തയ്യാറാണെന്ന് ആര്‍.പി.ഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ വഴി ബി.ജെ.പി നേതൃത്വം അറിയിച്ചുവെന്നാണ് സൂചന.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News