Connect with us
Malayali Express

Malayali Express

നവസമൂഹ സൃഷ്ടിക്കായി ലഹരി പദാര്‍ഥങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

KERALA

നവസമൂഹ സൃഷ്ടിക്കായി ലഹരി പദാര്‍ഥങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Published

on

കൊച്ചി: നവസമൂഹ സൃഷ്ടിക്കായി ജീവിതത്തില്‍ നിന്നും മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാളത്തെ കേരളം, ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയര്‍ത്തി, സംസ്ഥാന ലഹരിവര്‍ജന മിഷനായ ‘വിമുക്തി’യുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല പ്രഖ്യാപനം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍, വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര പുനര്‍ നിര്‍മാണം പുരോഗമിക്കുകയാണ് . ‘നവകേരളം’ കെട്ടിപ്പടുക്കുക എന്ന കേരളത്തിന്റെ മുന്നേറ്റത്തിന് ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കരുത്തായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി .

Continue Reading

Latest News