KERALA
സന്നിധാനത്ത് വന്‍ തിരക്ക്: ആദ്യ ദിനമെത്തിയത് അര ലക്ഷത്തിലധികം ആളുകള്‍

ശബരിമല: ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതേ തുടര്‍ന്നുള്ള വിവാദങ്ങളും നില നില്‍ക്കുമ്പോഴും ഭക്തജന പ്രവാഹത്തിന് യാതൊരു കുറവുമില്ല. മണ്ഡലമാസ തീര്‍ഥാടനം തുടങ്ങി ആദ്യദിനം ശബരിമല സന്നിധാനത്തെത്തിയത് അര ലക്ഷത്തിലേറെ വിശ്വാസികള്‍. കനത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. നടവരവില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
യാതൊരു പരാതികളുമില്ലാതെ ഇത്തവണ മണ്ഡലകാലം പൂര്‍ത്തിയാകുമെന്നും നടവരവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. വൃശ്ചികം ഒന്നിന് അയ്യപ്പദര്‍ശനത്തിനെത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകരെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മുപ്പത്തയ്യായിരം തീര്‍ത്ഥാടകര്‍ ആയിരുന്നു ആദ്യ ദിനമെത്തിയത്. സന്നിധാനത്ത് മുന്‍ വര്‍ഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ആശങ്കയില്ലാതെ തീര്‍ത്ഥാടകര്‍ എത്താന്‍ വഴിയൊരുക്കി.
പതിനായിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ നിയന്ത്രിക്കാന്‍ സേവനം ചെയ്യുന്നുണ്ട്. നടപന്തലില്‍ വിരിവയ്ക്കാനും അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനും സൗകര്യമുണ്ട്. എന്നാല്‍ മാളികപ്പുറം ബില്‍ഡിംഗ് പൊളിച്ച് മാറ്റി തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശൗചാലങ്ങളും കുടിവെള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം.
-
KERALA4 mins ago
ഷെയ്ന് നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍
-
KERALA14 mins ago
നെടുമ്പാശേരിയില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍
-
KERALA9 hours ago
ഫേസ്ബുക്ക് മാപ്പുമായി നടന് ഷെയിന്‍,കുരുക്ക് മുറുക്കി നിര്‍മാതാക്കള്‍
-
KERALA9 hours ago
നടുറോഡില്‍ വീട്ടമ്മയെ കുത്തിക്കൊന്നു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
-
LATEST NEWS9 hours ago
ട്വന്റി20 ക്രിക്കറ്റ്: റണ്‍മല കയറാനാകാതെ വിന്‍ഡീസ് പട, പരമ്പര സ്വന്തമാക്കി ഇന്ത്യ
-
INDIA10 hours ago
ആധാര്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനവും ഉച്ചക്കഞ്ഞിയും നിഷേധിച്ച് അധികൃതര്‍
-
INDIA10 hours ago
‘പോലീസ് പറയുന്നത് കള്ളം, അപകടത്തിന് കാരണം അതല്ല!’; ഡ്രൈവര്‍ പറയുന്നു
-
KERALA10 hours ago
മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍