Connect with us
Malayali Express

Malayali Express

സോണിയ-പവാര്‍ കൂടിക്കാഴ്​ച ഇന്ന്

INDIA

സോണിയ-പവാര്‍ കൂടിക്കാഴ്​ച ഇന്ന്

Published

on

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്ന്​ എ​ന്‍.​സി.​പി, കോ​ണ്‍​ഗ്ര​സ്​ സ​ഖ്യം സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ​സോ​ണി​യ ഗാ​ന്ധി-​ശ​ര​ദ്​ പ​വാ​ര്‍ കൂ​ടി​ക്കാ​ഴ്​​ച തി​ങ്ക​ളാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കും. ചൊ​വ്വാ​ഴ്​​ച​യോ​ടെ ചി​ത്രം വ്യ​ക്ത​മാ​കു​മെ​ന്ന്​ എ​ന്‍.​സി.​പി നേ​താ​വ്​ അ​ജി​ത്​ പ​വാ​ര്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ന്നി​ച്ചു​മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സു​മാ​യി ചേ​ര്‍​ന്നു​ മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ എ​ന്‍.​സി.​പി​യു​ടെ നി​ല​പാ​ട്. ഞാ​യ​റാ​ഴ്​​ച ശ​ര​ദ്​ പ​വാ​റി‍​െന്‍റ പു​ണെ വ​സ​തി​യി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ല്‍ സം​സ്​​ഥാ​ന​ത്തെ രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വം പെ​ട്ടെ​ന്ന്​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ എ​ന്‍.​സി.​പി വ​ക്താ​വ്​ പ​റ​ഞ്ഞു.
അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്​​ച ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ ശി​വ​സേ​ന, എ​ന്‍.​സി.​പി, കോ​ണ്‍​ഗ്ര​സ്​ സ​ഖ്യ​സാ​ധ്യ​ത ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന എ​ന്‍.​ഡി.​എ യോ​ഗ​ത്തി​ല്‍ ശി​വ​സേ​ന പ​ങ്കെ​ടു​ത്തി​ല്ല. പാ​ര്‍​ല​മ​െന്‍റി​ല്‍ ഇ​രു​സ​ഭ​ക​ളി​ലും ശി​വ​സേ​ന​യു​ടെ ഇ​രി​പ്പി​ടം പ്ര​തി​പ​ക്ഷ​നി​ര​യി​ലേക്കു മാ​റ്റി​യ​താ​യി പാ​ര്‍​ല​മ​െന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്​ ജോ​ഷി​യും വ്യ​ക്ത​മാ​ക്കി.

Continue Reading

Latest News