Connect with us
Malayali Express

Malayali Express

പൊളിറ്റ് ബ്യൂറോയ്ക്ക് മുഖ്യമന്ത്രിയുടെ വിശദീകരണം : യുഎപിഎ ചുമത്തിയത് പോലീസ്

KERALA

പൊളിറ്റ് ബ്യൂറോയ്ക്ക് മുഖ്യമന്ത്രിയുടെ വിശദീകരണം : യുഎപിഎ ചുമത്തിയത് പോലീസ്

Published

on

ന്യൂ ഡല്‍ഹി: കോഴിക്കോട് വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് പോലീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ നിയമപരമായി സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള പോലീസിന്റെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ നഗരമാവോയിസ്റ്റുകളെന്നു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അലനും, താഹയും ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകള്‍ കൈമാറിയതായാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് പിണറായി വിജയന്‍ വിശദീകരണം നല്‍കിയത്. അതേസമയം ശബരിമലയില്‍ ലിംഗസമത്വം വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും മുഖ്യമന്തി പറഞ്ഞു.

Continue Reading

Latest News