Connect with us
Malayali Express

Malayali Express

യുഎപിഎ ചുമത്തി അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

KERALA

യുഎപിഎ ചുമത്തി അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

Published

on

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേക്കാണ് കോടതി മാറ്റിവെച്ചത്. അതോടൊപ്പം കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

പോലീസ് വീടുകളില്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലില്‍ അടക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഇരുവരുടെയും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം താഹ ഫസലിനെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ആന്‍റ് സെഷന്‍സ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. അലന്‍ ഷുഹൈബിനെ കഴിഞ്ഞ ദിവസം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നിയും മൂത്രാശയ സംബന്ധ അസുഖവും ഉള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താഹയെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Continue Reading

Latest News