Connect with us
Malayali Express

Malayali Express

യുഎപിഎ: അലനേയും താഹയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും

KERALA

യുഎപിഎ: അലനേയും താഹയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും

Published

on

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരങ്കാവില്‍ വെച്ച്‌ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി അന്വേഷണസംഘം. ഇതിന്റെ ഭാഗമായി പോലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ജില്ലാ കോടതിയിലാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കുക.

താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത, മാവോയിസ്റ്റ് ബന്ധത്തിന്റെ സൂചനകളുണ്ടെന്ന് പോലീസ് ആരോപിക്കുന്ന ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ച്‌ വരികയാണ്. ഇതിനകത്തുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ചോദ്യം ചെയ്യല്‍.

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും. അതേസമയം, അലനെയും താഹയെയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്നും സൂചനകളുണ്ട്. അലനും താഹയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Continue Reading

Latest News