Connect with us
Malayali Express

Malayali Express

ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി നീട്ടി

INDIA

ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി നീട്ടി

Published

on

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ നമ്ബര്‍ എന്നിവയുള്‍പ്പെടെ വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി. അതേസമയം, സബ്സിഡി ലഭ്യമാകുന്ന സാമൂഹിക പദ്ധതികള്‍ക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ആധാറിന്റെ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ അന്തിമവിധി പ്രഖ്യാപിക്കുംവരെയാണു സമയപരിധി നീട്ടിയത്. തല്‍ക്കാല്‍ പാസ്പോര്‍ട്ടുകള്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Continue Reading

Latest News