OBITUARY
സാറാ കോശി ഡാളസിൽ നിര്യാതയായി

ഡാളസ്: സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ നിര്യാതയായി.
ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണിയാണ് . റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബാംഗമാണ് സാറാ കോശി.
ചർച്ച് ഓഫ് ഗോഡിന്റെ നിലമ്പൂർ, എറണാകുളം സെന്റർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കോശി തോമസിനോടൊപ്പം , പത്തനംതിട്ടയിലെ വിവിധ സഭകളിലെ ശുശ്രുഷകളിലും സന്തത സഹചാരിയായിരുന്നു സാറാ കോശി.
20 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത കുടുംബം കഴിഞ്ഞ 8-ൽ പരം വർഷമായി ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് അംഗങ്ങളാണ് .
മക്കൾ: ബ്ലസൻ (സണ്ണി), ഷോൺ, പ്രിൻസി(ഷൈനി).
മരുമക്കൾ: ജെയ്സി, ജീന, സെനു.
കൊച്ചുമക്കൾ: ബെല്ല, ഗാബി, ഷെയ്ൻ, ജെസ്സ, സേവിയോൻ, സ്പെൻസർ.
പൊതുദർശനം അനുസ്മരണസമ്മേളനവും-.നവംബർ 15 വെള്ളി വൈകിട്ട്
സ്ഥലം:മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) ,
സംസ്കാരശുശ്രൂഷ- നവംബർ 16 ശനി രാവിലെ 9:30 നു
സ്ഥലം -ഇൻസ്പിരേഷൻ ചർച്ചിൽ (Inspiration Church, 1233 N Beltline Road, Mesquite, Texas 75149)
തുടർന്ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 East Highway 80, Sunnyvale, Texas 75182) ഭൗതീകശരീരം സംസ്കരിക്കും.
രണ്ടു ദിവസത്തേയും ശുശ്രൂഷകൾ www.provisiontv.in – ൽ തത്സമയം ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്കു
പാസ്റ്റർ സതീഷ് കുമാർ 214 606 5724
റിപ്പോർട്ട് -പി പി ചെറിയാൻ,ഡാലസ്
-
KERALA4 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA4 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA12 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA12 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA12 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA13 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA13 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA13 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു