Connect with us
Malayali Express

Malayali Express

ജര്‍മനിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

EUROPE

ജര്‍മനിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

Published

on


ജോസ് കുമ്പിളുവേലിൽ

കൊളോണ്‍ : പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍-ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ സെന്‍റ് ഹെഡ്വിഗ് ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
നവംബര്‍ മൂന്നിന് രാവിലെ 9.45ന് പ്രഭാത നമസ്ക്കാരത്തോടെ ആരംഭിച്ച പെരുന്നാള്‍ ആഘോഷത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദർ ആഷു അലക്സാണ്ടര്‍ (ബ്രസല്‍സ്) കാര്‍മികത്വം വഹിച്ചു. പരുമല തിരുമേനിയുടെ മാതൃകാപരവും പ്രാർഥനാ പൂര്‍ണ്ണവുമായ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും അതിനായി ഒരോരുത്തരും സ്വന്തം ജീവിതം രൂപാന്തരപ്പെടുത്തുണമെന്നും വചനപ്രഘോഷണത്തില്‍ ഫാദർ ആഷു ഓര്‍മ്മിപ്പിച്ചു. രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാർഥന, ധൂപപ്രാർഥന, റാസ, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവയ്ക്കു ശേഷം പാരീഷ് ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേരാനും വിശുദ്ധന്‍റെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. ഇടവക സെക്രട്ടറി മാത്യൂസ് കാക്കനാട്ടുപറമ്പില്‍, ട്രസ്റ്റി സിനോ തോമസ് രാജന്‍കുഞ്ഞ്, ശോശാമ്മ തൊട്ടിയില്‍ സണ്ണി തോമസ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News