Connect with us
Malayali Express

Malayali Express

വാണിജ്യ ബാങ്കുകള്‍ ഇൗടുപത്രം നല്‍കുന്നതിന് നിരോധനം

INDIA

വാണിജ്യ ബാങ്കുകള്‍ ഇൗടുപത്രം നല്‍കുന്നതിന് നിരോധനം

Published

on

വന്‍തുകകളുടെ തട്ടിപ്പ് നടത്തി രാജ്യംവിടുന്ന സംഭവങ്ങള്‍ പതിവായതോടെ വാണിജ്യ ഇടപാടുകള്‍ക്കായി ബാങ്കുകള്‍ ഇൗടുപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) കൊടുക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു.

ര​ത്​​ന വ്യാ​പാ​രി നീ​ര​വ്​ മോ​ദി​യും ബ​ന്ധു മെ​ഹു​ല്‍ ചോ​ക്​​സി​യും പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്കി​ന്‍റെ എ​ല്‍.​ഒ.​യു ദു​രു​പ​യോ​ഗം ചെ​യ്​​ത്​ 13,000 കോ​ടി രൂ​പ ത​ട്ടി​പ്പ്​ ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ല​ക്ക്. ഇ​തു​സം​ബ​ന്ധി​ച്ച ന​യം ഉ​ട​ന്‍ കൊ​ണ്ടു​വ​രു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ലു​ണ്ട്. ഒാ​ത​റൈ​സ്​​ഡ്​ ഡീ​ല​ര്‍ ഒ​ന്ന്​ (എ.​ഡി കാ​റ്റ​ഗ​റി -ഒ​ന്ന്) ഗ​ണ​ത്തി​ല്‍​പ്പെ​ട്ട ബാ​ങ്കു​ക​ള്‍​ക്കാ​ണ്​ നി​ര്‍​ദേ​ശം ബാ​ധ​കം.

വി​ദേ​ശ​ത്ത്​ വ്യാ​പാ​ര​മു​ള്ള കമ്പ​നി​ക​ള്‍​ക്ക്​ അ​വി​ടു​ത്തെ ക​റ​ന്‍​സി​യി​ല്‍ വാ​യ്​​പ ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ ബാ​ങ്ക്​ അ​വ​രു​ടെ വി​ദേ​ശ ശാ​ഖ​ക്ക്​ ന​ല്‍​കു​ന്ന ഇൗടുപ​ത്ര​മാ​ണ്​ എ​ല്‍.​ഒ.​യു. ഇ​ത​നു​സ​രി​ച്ച്‌​ വാ​യ്​​പ ബാ​ധ്യ​ത ഇ​ന്ത്യ​യി​ലെ ശാ​ഖ​ക്കാ​യി​രി​ക്കും.

Continue Reading

Latest News