Connect with us
Malayali Express

Malayali Express

ഇറാനില്‍ ഭൂകമ്പം: 5 മരണം

EUROPE

ഇറാനില്‍ ഭൂകമ്പം: 5 മരണം

Published

on

ടെഹ്‌റാന്‍: ഇറാനില്‍ ഇന്നലെ ഉണ്ടായ ഭൂചലത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 300 ലേറെപ്പേര്‍ക്ക് പരിക്കുപറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ടര്‍ സെ്കയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വെളുപ്പിന് ഒരു മണിക്കായിരുന്നു നടന്നത്.

ഇറാനിലെ വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഭൂചലനം കാര്യമായി ബാധിച്ചത്. കിഴക്കന്‍ അസര്‍ബൈജാനിലെ തബ്രിസ് നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. നഗരപ്രദേശത്ത് 8 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ വാര്‍നാകേഷ്, വാര്‍സാഖന്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. 40 വീടുകള്‍ പൂര്‍ണ്ണമായും തകരുകയും 200ഓളം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

Continue Reading

Latest News