Connect with us
Malayali Express

Malayali Express

പാര്‍ട്ടി പിണറായിക്കൊപ്പം: യു.എ.പി.എ അറസ്റ്റില്‍ ഇടപെടില്ല; പ്രതികളെ പുറത്താക്കുകയുമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; ജാമ്യഹര്‍ജി 14ലേക്ക് മാറ്റി

KERALA

പാര്‍ട്ടി പിണറായിക്കൊപ്പം: യു.എ.പി.എ അറസ്റ്റില്‍ ഇടപെടില്ല; പ്രതികളെ പുറത്താക്കുകയുമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; ജാമ്യഹര്‍ജി 14ലേക്ക് മാറ്റി

Published

on

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരായ അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ മുന്‍ നിലപാടില്‍ നിന്ന് പിന്‍വലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മാവോയിസ്റ്റ് അനുകൂല നിലപാട് എടുക്കുന്നവരെ ഒരു കാരണവശാലും അനുകൂലിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റില്‍ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തിന് ഗുരുതരമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് യുഎപിഎ പിന്‍വലിച്ചാല്‍ അത് ഉചിതമാകില്ല. യു.എ.പി.എ പോലെ ഗുരുതരമായ വിഷയങ്ങളില്‍
എന്‍.ഐ.എയ്ക്ക് സ്വമേധയാ ഏറ്റെടുക്കാന്‍ കഴിയും. അങ്ങനെ വന്നാല്‍ അത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും. മാവോയിസ്റ്റുകളെ പോലെയുള്ള രാജ്യവിരുദ്ധര്‍ക്ക് സുരക്ഷിതതാവളമാണ് കേരളം എന്ന പ്രതീതി രാഷ്ട്രീയ എതിരാളികള്‍ സൃഷ്ടിക്കുമെന്നും പാര്‍ട്ടി വിലയിരുത്തി.

യുഎപിഎ സെക്ഷന്‍ 42പ്രകാരം ഇത്തരം കേസുകളില്‍ പ്രത്യേക പുനഃഎപരിശോധന സമിതി ഉണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് സമിതിക്ക് അവ കൈമാറും. സമിതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെ. അതിനു മുന്‍പ് സര്‍ക്കാര്‍ ഇടപെടേണ്ടയെന്നും സി.പി.എം തീരുമാനിച്ചു.

പാര്‍ട്ടിയിലെ ഒരു വിഭാഗം യുവാക്കള്‍ക്ക് തീവ്ര ആശയങ്ങളുമായി ബന്ധമുണ്ട്. അറസ്റ്റിലായവരെ കുറിച്ച് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഗുരുതരമാണ്. അതിന്റെ പേരില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ അവരെ പാര്‍ട്ടി പൂര്‍ണ്ണമായും കയ്യൊഴിയില്ല. ദീര്‍ഘകാലമായി പാര്‍ട്ടി ബന്ധമുള്ള കുടുംബമാണ് അവരുടേത്. അത് അവര്‍ക്ക് ഒപ്പമുള്ളവരെ വേദനിപ്പിക്കുന്ന നടപടിയാകും. പുറത്താക്കലില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ നിലപാടിന് നേതാക്കന്മാര്‍ ആരുംതന്നെ തയ്യാറായിട്ടില്ല. പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദേശമാണ് ഇതിനു കാരണമെന്നണ് സൂചന. വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ ദേശീയ നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണിത്.

സെക്രട്ടേറിയറ്റ് യോഗത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചുവെന്നാണ് വിവരം. ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിന് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. മുന്‍പ് യുഎപിഎ പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷമാണ് ഇപ്പോള്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നത്.

അതേസമയം, പ്രതികളായ അലനും താഹയും നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി 14ലേക്ക് മാറ്റി. ഹര്‍ജിയില്‍ വിശദീകരണം തേടി പോലീസിന് കോടതി നോട്ടീസും നല്‍കി.

Continue Reading

Latest News