Connect with us
Malayali Express

Malayali Express

പാളത്തിലിറങ്ങുന്നവരെ തോളിലേറ്റി ‘കാലന്‍’; ഭയന്ന് ട്രെയിന്‍ യാത്രക്കാര്‍

INDIA

പാളത്തിലിറങ്ങുന്നവരെ തോളിലേറ്റി ‘കാലന്‍’; ഭയന്ന് ട്രെയിന്‍ യാത്രക്കാര്‍

Published

on

എത്രയൊക്കെ ബോധവത്കരിക്കാന്‍ ശ്രമിച്ചാലും അതൊന്നും ശ്രദ്ധിക്കാതെ ആളുകള്‍ വീണ്ടും റെയില്‍ പാളം മുറിച്ചു കടക്കാന്‍ തുടങ്ങിയതോടെ ‘കാലനെ’ ട്രാക്കിലിറക്കി അധികൃതര്‍. അശ്രദ്ധമായി റെയില്‍ പാളം മുറിച്ചു കടക്കുന്നതിനെ തുടര്‍ന്നുള്ള മരണം ഏറി വരുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത ആശയവുമായി റെയില്‍ വേ രംഗത്തെത്തിയത്.

പശ്ചിമ റെയില്‍വേയാണ് വേറിട്ട ആശയവുമായി രംഗത്തെത്തിയത്. കറുത്ത നിറമുള്ള നീളന്‍ കുപ്പായവും ഗദയും കിരീടവുമായി ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന്‍ ട്രാക്കിലെത്തിയത്. ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ കാലന്‍ തോളിലേറ്റി തിരികെ പ്ലാറ്റ്ഫോമില്‍ എത്തിക്കാനും തുടങ്ങി. ഇതോടെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി.

മുംബൈയിലെ മലാഡ്, അന്ധേരി അടക്കമുള്ള തിരക്കേറിയ പല സ്റ്റേഷനുകളിലും ഇത്തരത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. റെയില്‍വേ പോലീസുകാര്‍ തന്നെയാണ് ഇത്തരത്തില്‍ കാലന്റെ വേഷത്തില്‍ എത്തിയത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News