Connect with us
Malayali Express

Malayali Express

വിശ്രമമില്ലാതെ സംരക്ഷിച്ചതിന്, യാത്രയില്‍ സ്നേഹവും കരുതലും നിറച്ചതിന്‌നന്ദി.: എസ്പിജി സേനയ്ക്ക് നന്ദി അറിയിച്ച് രാഹുലിന്റെ ട്വീറ്റ്

INDIA

വിശ്രമമില്ലാതെ സംരക്ഷിച്ചതിന്, യാത്രയില്‍ സ്നേഹവും കരുതലും നിറച്ചതിന്‌നന്ദി.: എസ്പിജി സേനയ്ക്ക് നന്ദി അറിയിച്ച് രാഹുലിന്റെ ട്വീറ്റ്

Published

on

നെഹ്റു കുടുംബത്തിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ ‘എസ്പിജി'(സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സേനയ്ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷയാണ് കേന്ദ്രം ഇന്ന് പിന്‍വലിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ 28 വര്‍ഷമായി നെഹ്റു കുടുംബത്തിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷയാണ് പിന്‍വലിച്ചത്.

വിശ്രമമില്ലാതെ തന്നെയും തന്റെ കുടുംബത്തേയും സംരക്ഷിച്ചതിന് എസ്പിജി സേനയ്ക്ക് ട്വിറ്ററിലുടെയാണ് രാഹുല്‍ ഗാന്ധി പ്രത്യേക നന്ദി അറിയിച്ചിരിക്കുന്നത്. ‘ ‘വിശ്രമമില്ലാതെ എന്നെയും എന്റെ കുടുംബത്തേയും വര്‍ഷങ്ങളായി സംരക്ഷിച്ചു വന്നതിന് എസ്പിജി സേനയിലെ എല്ലാ സഹോദരന്മാരോടും സഹോദരിമാരോടും വലിയ നന്ദി. നിങ്ങളുടെ അര്‍പ്പണമനോഭാവത്തിന്, നിരന്തര പിന്തുണയ്ക്ക്, യാത്രകളില്‍ സ്നേഹവും കരുതലും നിറച്ചതിന് നന്ദി.. അതൊരു അനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു..’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ മുത്തശിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ 1985 ലാണ് എസ്പിജി രൂപവത്കരിച്ചത്. പ്രധാനമന്ത്രിമാരുടെ സുരക്ഷയ്ക്കു വേണ്ടിയാണ് എസ്പിജിയുടെ മുഖ്യ കര്‍ത്തവ്യം. രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാനധിയുടെ വധത്തിനു പിന്നാലെയാണ് നെഹ്റു കുടുംബത്തിനു മുഴുവനായി എസ്പിജി സുരക്ഷ നീട്ടിയത്. സുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സെഡ് പ്ലസ് സുരക്ഷ ലഭിക്കുന്നതോടെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷയ്ക്ക് 100 സി.ആര്‍.പി.എഫ് ജവാന്മാരുടെ സേവനം ലഭിക്കും.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News