Connect with us
Malayali Express

Malayali Express

ഇടുക്കി ശാന്തന്‍പാറ കൊലപാതകം: റിസോര്‍ട്ട് മാനേജരുടെ സഹോദരന്‍ അറസ്റ്റില്‍

KERALA

ഇടുക്കി ശാന്തന്‍പാറ കൊലപാതകം: റിസോര്‍ട്ട് മാനേജരുടെ സഹോദരന്‍ അറസ്റ്റില്‍

Published

on

ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തില്‍ റിസോര്‍ട്ട് മാനേജരുടെ സഹോദരന്‍ അറസ്റ്റില്‍. വസീമിന്റെ സഹോദരന്‍ ഫഹദ് ആണ് അറസ്റ്റിലായത്. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളായ റിസോര്‍ട്ട് മാനേജര്‍ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താനായിട്ടില്ല. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം.

ഇതിനിടെ റിജോഷിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. മരണസമയത്ത് റിജോഷ് അബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരുക്കുകളോ, മുറിവുകളോ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. ഇക്കഴിഞ്ഞ 31ന് കാണാതായ റിജോഷിന്റെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയ ശേഷം റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയിരിക്കുകയായിരുന്നു. എറണാകുളത്തേക്ക് പോയ റിജേഷ് തിരിച്ചുവന്നിട്ടില്ലെന്ന് ആയിരുന്നു ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.

എന്നാല്‍ തിങ്കളാഴ്ച ലിജിയേയും റിസോര്‍ട്ട് മാനേജര്‍ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികെ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ റിജേഷിന്റെ മൃതദേഹം കണ്ടെത്തി.

Continue Reading

Latest News