Connect with us
Malayali Express

Malayali Express

നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

INDIA

നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

Published

on

ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണ് പിന്‍വലിക്കുക. പ്രത്യക സി‌പി‌ആര്‍‌എഫ് കമാന്‍ഡോകള്‍ സുരക്ഷയുടെ ചുമതല നിര്‍വഹിക്കും.‌

പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് നിലവില്‍ എസ്.പി.ജി.സുരക്ഷ നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളുടേയും റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.