Connect with us
Malayali Express

Malayali Express

ഹാപ്പിമീൽസ് പോഷക സമൃദ്ധമാക്കി മക്ഡോണൾഡ്

USA

ഹാപ്പിമീൽസ് പോഷക സമൃദ്ധമാക്കി മക്ഡോണൾഡ്

Published

on

ജോർജ് തുമ്പയിൽ

ന്യൂയോർ‍ക്ക് ∙  തങ്ങളുടെ ഹാപ്പിമീൽസ് കൂടുതൽ പോഷക സമൃദ്ധമാക്കിയിരിക്കുന്നുവെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്ഡോണൾഡ്. 600 കാലറിയിൽ കൂടുതൽ തങ്ങളുടെ ഭക്ഷണപ്പൊതിയിൽ ഇനി മേൽ ഉണ്ടാവില്ലെന്നും ഉപഭോക്താക്കളുടെ ആരോഗ്യത്തിനാണു തങ്ങൾ കൂടുതൽ മതിപ്പ് നൽകുന്നതെന്നും കമ്പനി അറിയിക്കുന്നു. ഭക്ഷണത്തിലെ കൊഴുപ്പുകൾ ഒഴിവാക്കിയാണു വിപ്ലവകരമായ മുന്നേറ്റത്തിനു കമ്പനി തയാറെടുക്കുന്നത്. അവരുടെ ഹാപ്പി മെനുവിൽ നിന്നും ഇതോടെ ചീസ് ബർഗർ ഒഴിവാക്കിയിട്ടുണ്ട്. (എന്നാൽ ആവശ്യക്കാർക്ക് ഇതു നൽകാനും കമ്പനി റെഡി) മക്ഡോണൾഡിന്റെ പരിഷ്ക്കരിച്ച മെനുവിൽ വറുത്തത് ഒഴിവാക്കി പകരം ഗ്രിൽഡ് ചിക്കൻ സാൻഡ് വിച്ച് എണ്ണം കുറച്ചു ചേർത്തിരിക്കുന്നു. ചോക്ലേറ്റ് മിൽക്കിൽ മധുരത്തിന്റെയും ചിക്കനിൽ ഉപ്പിന്റെയും സാന്നിധ്യം കുറച്ചിട്ടുണ്ട്. ഒപ്പം ഇതുവരെ ഇല്ലാതിരുന്ന കുപ്പി വെള്ളവും ഇനി മുതൽ മക്ഡോണൾഡ് ഹാപ്പി മീൽ പാക്കറ്റിൽ കാണാം. ആരോഗ്യമുള്ള ജനതയെ ഒരുക്കുന്നതിന്റെ ഭാഗമായി കൂടുതൽ പച്ചക്കറികൾ ചേർക്കാനും കൊഴുപ്പ് കുറഞ്ഞ ചിക്കൻ നൽകാനും കൂടുതൽ വെള്ളം സമ്മാനിക്കാനും ഈ ഫാസ്റ്റ് ഫുഡ് ഭീമൻ തീരുമാനിച്ചിട്ടുണ്ടെന്നാണു സൂചനകൾ. എന്തായാലും ഭക്ഷണ പ്രിയരുടെ നാവിന്റെ രുചിക്ക് വില പറയുന്ന കമ്പനി ഇപ്പോൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നത് ചില്ലറ കാര്യമല്ല.

Continue Reading

Latest News