Connect with us
Malayali Express

Malayali Express

ടെക്സസ് വാഹനാപകടം ; നാല് ഹൈസ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടു

USA

ടെക്സസ് വാഹനാപകടം ; നാല് ഹൈസ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടു

Published

on


പി പി ചെറിയാൻ

കോളിൻ കൗണ്ടി (ടെക്സസ്) : ലെ വോൺ ടൗണിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉൾ‍പ്പെടെ നാലു പേർ കൊല്ലപ്പെടുകയും മറ്റു മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തു. കോളിൻ കൗണ്ടി കമ്മ്യൂണിറ്റി ഹൈസ്ക്കൂൾ വിദ്യാർഥികളാണ് കൊല്ലപ്പെട്ട നാലുപേരും.

ആഡ്രു മില്ലർ (17), ജോർദൻ (17), മേരിലിൻ (16), സിസിലി (16) എന്നിവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് കോൺക്രിറ്റ് ഡിവൈഡർ തകർത്തു എതിരെ വന്ന വാനിൽ ഇടിക്കുകയായിരുന്നു. നാലു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പിക്കപ്പ് നിയന്ത്രണം വിടുന്നതിനുള്ള കാരണം പൊലീസ് പരിശോധിച്ചുവരികയാണ്. നാലു വിദ്യാർത്ഥികളുടെ അപ്രതീക്ഷിത വിയോഗത്തിൽ സ്കൂൾ ഡിസ്ട്രിക്ട് സൂപ്രണ്ട് റൂസുവെൽറ്റ് അനുശോചനം അറിയിച്ചു.
നാലു വിദ്യാർഥികളും മികച്ച അക്കാദമിക് നിലവാരം പുലർത്തിയിരുന്നവരും, സ്നേഹിതരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ മറ്റു കുട്ടികൾക്കു കൗൺസിലിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റൂസ് വെൽറ്റ് പറഞ്ഞു.

Continue Reading

Latest News