Connect with us
Malayali Express

Malayali Express

ശൈഖ്​ ഖലീഫ വീണ്ടും യു.എ.ഇ പ്രസിഡൻറ്

GULF

ശൈഖ്​ ഖലീഫ വീണ്ടും യു.എ.ഇ പ്രസിഡൻറ്

Published

on

ദു​ബൈ: ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ യു.​എ.​ഇ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി നാ​ലാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ മേ​ൽ പൂ​ർ​ണ വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 1948ൽ ​അ​ൽ​െ​എ​ൻ അ​ൽ മു​വൈ​ജി കോ​ട്ട​യി​ൽ പി​റ​ന്ന ശൈ​ഖ്​ ക​ണ്ടു വ​ള​ർ​ന്ന​ത്​ ദാ​ർ​ശ​നി​ക​നും ഭ​ര​ണ നി​പു​ണ​നു​മാ​യ പി​താ​വ്​ ശൈ​ഖ്​ സാ​യി​ദി​​െൻറ പ്ര​യ​ത്​​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ്. ശൈ​ഖ്​ സാ​യി​ദ്​ 1966ൽ ​അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രി​യാ​യ ഘ​ട്ട​ത്തി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​യാ​യി ശൈ​ഖ്​ ഖ​ലീ​ഫ​യെ നി​യോ​ഗി​ച്ചി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നു​ ശേ​ഷം അ​ബൂ​ദ​ബി​യു​ടെ കി​രീ​ടാ​വ​കാ​ശി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. 1976ൽ ​യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഉ​പ സ​ർ​വ സൈ​ന്യാ​ധി​പ​നാ​യി. രാ​ഷ്​​ട്ര​ത്തെ ന​യി​ച്ച ശൈ​ഖ്​ സാ​യി​ദി​​െൻറ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന്​ 2004 ന​വം​ബ​ർ ആ​ദ്യ വാ​രം അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രി​യാ​യും യു.​എ.​ഇ പ്ര​സി​ഡ​ൻ​റാ​യും സാ​യു​ധ സേ​നാ സ​ർ​വ സൈ​ന്യാ​ധി​പ​നാ​യും നി​യു​ക്ത​നാ​യി.

ശൈ​ഖ്​ സാ​യി​ദ്​ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഇ​മ​റാ​ത്തി പൈ​തൃ​ക​വും സ​ഹി​ഷ്​​ണു​താ-​സ​മ​ന്വ​യ മൂ​ല്യ​ങ്ങ​ളും മു​റു​കെ​പ്പി​ടി​ച്ച്​ മു​ന്നേ​റി​യ ശൈ​ഖ്​ ഖ​ലീ​ഫ അ​റ​ബ്​ ​ലോ​ക ​െഎ​ക്യ​ത്തി​​െൻറ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ആ​ഗോ​ള മു​ഖ​മാ​ണ്. ഫ​ല​സ്​​തീ​നി ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​റാ​ഖി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നും പ്ര​തി​ബ​ദ്ധ​മാ​ണെ​ന്ന്​ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു. ആ​ടി​യു​ല​യു​ന്ന സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യു​ടെ​യും രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി​ക​ളു​ടെ​യും ലോ​ക​ക്ര​മ​ത്തി​ലും പ​ത​റാ​തെ എ​മി​റേ​റ്റു​ക​ളെ​യും ജ​ന​ങ്ങ​ളെ​യും ചേ​ർ​ത്തു പി​ടി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ സ​ന്തു​ഷ്​​ട​മാ​യി ജീ​വി​ക്കു​വാ​നും വ​ള​രു​വാ​നു​മു​ള്ള മ​ണ്ണാ​യി യു.​എ.​ഇ​യെ നി​ല​നി​ർ​ത്തു​ക​യും ബു​ർ​ജ്​ ഖ​ലീ​ഫ​യേ​ക്കാ​ളു​യ​ര​ത്തി​ൽ സ​മാ​ധാ​ന​ത്തി​​െൻറ കൊ​ടി​ക​ൾ പ​റ​ത്തു​ക​യും ചെ​യ്​​തു എ​ന്ന​താ​ണ്​ ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ വി​ജ​യം.

വാ​യ​ന വ​ർ​ഷം, ദാ​ന വ​ർ​ഷം, സാ​യി​ദ്​ വ​ർ​ഷം എ​ന്നി​വ​യു​ടെ ആ​ച​ര​ണ​ങ്ങ​ളി​ലൂ​ടെ യു.​എ.​ഇ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ൾ ഒാ​രോ കൊ​ച്ചു​കു​ഞ്ഞി​ലു​മെ​ത്തി​ക്കു​വാ​നും ഉ​ത്ത​മ​രാ​യ ത​ല​മു​റ​യെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​വാ​നും പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. പാ​ർ​ല​മ​െൻറി​ൽ 50 ശ​ത​മാ​നം സ്​​ത്രീ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കി പ​ങ്കാ​ളി​ത്ത ജ​നാ​ധി​പ​ത്യം സാ​ധ്യ​മാ​ക്കി​യ​തും ശൈ​ഖി​​െൻറ നേ​ട്ട​മാ​ണ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News