Connect with us
Malayali Express

Malayali Express

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

GULF

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

Published

on

ജു​ബൈ​ൽ: ഇ​ന്ത്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​സ​ഹി​ഷ്ണു​ത​ക്കും സം​ഘ്​​പ​രി​വാ​ര ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ ‘കീ​ഴ​ട​ങ്ങ​രു​ത് അ​ന്ത​സ്സോ​ടെ ജീ​വി​ക്കു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ജു​ബൈ​ൽ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ് സ​ലീം മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്രി​ട്ടീ​ഷു​കാ​ര​ന് പാ​ദ​സേ​വ ചെ​യ്ത് സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​റ്റി​ക്കൊ​ടു​ത്ത്​ പ​രി​ച​യ​മു​ള്ള സം​ഘ്​​പ​രി​വാ​ര​ത്തി​​െൻറ ക്രൂ​ര​ത​ക​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​തെ അ​ന്ത​സ്സോ​ടെ ജീ​വി​ക്കാ​ൻ, ഫാ​ഷി​സ​ത്തി​നെ​തി​രെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തെ ഭ​യ​പ്പെ​ടു​ത്തി​യും വ​ശീ​ക​രി​ച്ചും നേ​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ചും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ 35ഓ​ളം ക​രി​നി​യ​മ​ങ്ങ​ൾ പാ​ർ​ല​മ​െൻറി​ൽ പാ​സാ​ക്കി.

ഇ​ന്ത്യ​ൻ സ്വ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച മു​സ്​​ലിം​ക​ളെ മാ​ത്രം ഉ​ന്നം വെ​ച്ചു​കൊ​ണ്ടാ​ണ് മു​ത്ത​ലാ​ഖ്, എ​ൻ.​ഐ.​എ ഭേ​ദ​ഗ​തി പോ​ലു​ള്ള ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​ത്. ഈ ​അ​നീ​തി​ക​ളൊ​ക്കെ തു​റ​ന്നു​കാ​ണി​ക്കേ​ണ്ട മാ​ധ്യ​മ​ങ്ങ​ളെ​യെ​ല്ലാം വ​രു​തി​യി​ലാ​ക്കി​യാ​ണ് മോ​ദി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഷി​ഹാ​ബ് കീ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കു​ഞ്ഞി​ക്കോ​യ താ​നൂ​ർ, മ​ജീ​ദ്‌ ചേ​ളാ​രി, ഫ​വാ​സ് മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News