Connect with us
Malayali Express

Malayali Express

ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം

EUROPE

ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം

Published

on

പീറ്റർബറോ : മാർത്തോമാ സഭ യുകെ-യൂറോപ്പ് സോണിന്റെ മുപ്പത്തെട്ടാമത് ഫാമിലി കോൺഫറൻസിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനം മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത നിർവഹിച്ചു മാഞ്ചസ്റ്റർ താബോർ മാർത്തോമാ ഇടവകയുടെ കൂദാശ കർമ്മത്തോടെ അനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങിൽ ലോഗോ പ്രകാശനത്തോടൊപ്പം ഫാമിലി കോൺഫറൻസിന്റെ ആദ്യ റജിസ്ട്രേഷനും നടന്നു.

‘Root Determines Fruit’ എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താ വിഷയം. ഇതിനെ ആസ്പദമാക്കി നടന്ന ലോഗോ കോംപെറ്റീഷനിൽ അലിൻ റേച്ചൽ എബി ഡിസൈൻ ചെയ്ത ലോഗോ ആണ് തിരഞ്ഞെടുത്തത്. ലോഗോ പ്രകാശന ചടങ്ങിൽ യുകെയിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു .ഭദ്രാസന എപ്പിസ്കോപ്പ ഡോ.ഐസക് മാർ ഫിലക്സിനോസ് പി എം മാത്യുവിൽ നിന്നും ആദ്യ റജിസ്ട്രേഷൻ സ്വീകരിച്ചു.

Continue Reading

Latest News