Connect with us
Malayali Express

Malayali Express

ചേതന യുകെയുടെ കേരളപ്പിറവി ആഘോഷം ശനിയാഴ്ച ബോൺമൗത്തിൽ

EUROPE

ചേതന യുകെയുടെ കേരളപ്പിറവി ആഘോഷം ശനിയാഴ്ച ബോൺമൗത്തിൽ

Published

on

ലണ്ടൻ : ചേതന യുകെ യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ നടത്തപ്പെടുന്നു. കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെന്ന പോലെ തന്നെ ആതുരസേവന രംഗത്തും വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ചേതനയുടെ ഈ വർഷത്തെ കേരളപ്പിറവി ആഘോഷം ഉത്‌ഘാടനം ചെയ്യുന്നത് സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ.സീതാറാം യെച്ചൂരിയാണ്.നവംബർ ഒൻപത്‌ ശനിയാഴ്ച ബോൺമൗത്തിലെ വെസ്റ്റ് പാർലി മെമ്മോറിയൽ ഹാളിൽ ചേതന പ്രസിഡന്റ് സുജൂ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആന്ധ്രാ ഗവണ‍മെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ കമ്മിഷണർ ആയിരുന്ന മലയാളിയായ ഐഎസ്എസ് ഓഫിസർ ബാബു അഹമ്മദ് വിശിഷ്ട അതിഥിയായി പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനത്തിൽ യുകെയിലെയും പ്രത്യേകിച്ച് ബോൺമൗത്ത് ഏരിയയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം, യുകെയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വരുന്ന പ്രതിഭാധനരായ അനേകം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്തവും സംഗീതവും സമന്വയിക്കുന്ന കലാ പ്രകടനങ്ങൾ അരങ്ങേറും. ഏതാനും വർഷങ്ങളായി യുകെയിൽ ആതുരസേവന രംഗത്ത് വില മതിക്കാനാകാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അമ്മ ചാരിറ്റി ഒരുക്കുന്ന ഭക്ഷണ കൗണ്ടർ ഹാളിനകത്തു മുഖ്യ ആകർഷണമാകും.ഒരു കൂട്ടം സ്ത്രീകൾ,തങ്ങളുടെ ജോലിസമയം കഴിഞ്ഞുള്ള ഒഴിവു സമയത്തു നടത്തുന്ന അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ വഴി നിരവധിയായ സഹായങ്ങളാണ് അമ്മ ചാരിറ്റി, അശരണരായ ആളുകൾക്ക് എത്തിച്ചു കൊടുത്തിട്ടുള്ളത്.

chetana-keralappiravi-4
West Parley Memorial Hall

275 Christ Church Road

BH22 8SL

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News