Connect with us
Malayali Express

Malayali Express

വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ വാര്‍ഡനെ കുത്തിക്കൊലപ്പെടുത്തി

INDIA

വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ വാര്‍ഡനെ കുത്തിക്കൊലപ്പെടുത്തി

Published

on

തിരുച്ചിറപ്പള്ളി: വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ വാര്‍ഡനെ കുത്തിക്കൊലപ്പെടുത്തി. ക്ലാസില്‍ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞതിനെയാണ് ഹോസ്റ്റല്‍ വാര്‍ഡനെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റിലായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം.

അധികൃതരെ അറിയിക്കാതെ തുടര്‍ച്ചയായി നാല് ദിവസം കോളേജിലും ഹോസ്റ്റലിലും വിദ്യാര്‍ഥി ഹാജരില്ലാത്തത് മാതാപിതാക്കളെ അറിയിച്ചതില്‍ കോപാകുലനായാണ് വിദ്യാര്‍ഥി ക്രൂരകൃത്യം ചെയ്തത്. വാര്‍ഡന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിദ്യാര്‍ഥിയെ ശകാരിച്ചിരുന്നു.

ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി വാര്‍ഡനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കഴുത്തിനും അടിവയറ്റിനും കുത്തേറ്റ ഹോസ്റ്റല്‍ വാര്‍ഡന്‍ ജി വെങ്കിട്ടരാമന്‍ (45) ആണ് മരിച്ചത്. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News