Connect with us
Malayali Express

Malayali Express

ഛത്തീസ്​ഗഢില്‍ മാവോയിസ്​റ്റ്​ ഏറ്റുമുട്ടല്‍: സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

INDIA

ഛത്തീസ്​ഗഢില്‍ മാവോയിസ്​റ്റ്​ ഏറ്റുമുട്ടല്‍: സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

Published

on

റായ്​പൂര്‍: ഛത്തീസ്​ഗഢില്‍ മാവോയിസ്​റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു. ബിജാപ്പുര്‍ ജില്ലയിലെ ടോങ്​ഡാ ഏരിയയില്‍ വ്യാഴാഴ്​ച പുലര്‍ച്ചെ നാല്​ മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍.

സി.ആര്‍.പി.എഫും സംസ്ഥാന പൊലീസും നടത്തിയ സംയുക്​ത പരിശോധനക്കിടെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നു. 151ാം ബറ്റാലിയനിലെ സൈനികനാണ്​ കൊല്ലപ്പെട്ടത്​. വെടിവെപ്പില്‍ മാവോവാദികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്​.

Continue Reading

Latest News