Connect with us
Malayali Express

Malayali Express

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു

INDIA

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു

Published

on

ന്യൂഡല്‍ഹി: ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ‘ബുള്‍ബുള്‍’ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.

മഹ ചുഴലിക്കാറ്റ് കേരളത്തില്‍ നാശനഷ്ടം വിതച്ചെങ്കിലും ബുള്‍ബുള്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥനിരീക്ഷകര്‍. എന്നാല്‍ വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Latest News