Connect with us
Malayali Express

Malayali Express

മാവോവാദികൾ വെടിയേറ്റ് മരിച്ച സംഭവം: എൽഡിഎഫിനെ പിടിച്ചുലയ്ക്കുന്നു; സിപിഎം സിപിഐ പോര്

KERALA

മാവോവാദികൾ വെടിയേറ്റ് മരിച്ച സംഭവം: എൽഡിഎഫിനെ പിടിച്ചുലയ്ക്കുന്നു; സിപിഎം സിപിഐ പോര്

Published

on

ആദിത്യവർമ

മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തിൽ എൽഡിഎഫ് കത്തിപുകയുന്നു. സിപിഎം പോലീസനെ ന്യായികരിക്കുമ്പോൾ സിപിഐ രണ്ടും കല്പിച്ചു എതിർക്കുകയാണ്. ഇതിനിടയിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ മാവോയിസ്റ്റ് വേട്ടയെ ന്യായികരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസും സർക്കാരിനെതിരേ തിരിഞ്ഞിരിക്കുകയാണ്. പാലക്കാട് ഡിസിസി പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠൻ വേട്ട നടന്ന സ്ഥലം സന്ദർശിച്ചു ഫെയ്സ് ബുക്കിൽ കുറിച്ചതും സർക്കാരിനു ക്ഷീണമാണ് ഉണ്ടാക്കിയത്. ഇതിനു പിന്നാല പ്രകാശ് ബാബുവെന്ന സിപിഐ അസിസന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന സന്ദർശനവും സർക്കാരിനും പോലീസിനും ക്ഷീണമുണ്ടാക്കി.

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നാല് മാവോവാദികൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാറിനെതിരെ നിന്ന സി.പി.ഐക്കെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ രംഗത്ത് .വനംവകുപ്പിൻറെ അനുമതിയില്ലാതെ ഏറ്റുമുട്ടൽ നടന്നുവെന്ന് പറയുന്ന മഞ്ചിക്കണ്ടിയിൽ സി.പി.ഐ സംഘം സന്ദർശനം നടത്തിയതിനെയാണ് പി.ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്.

മാവോവാദി പ്രസ്ഥാനത്തിൻറെ വളർച്ചയെ കുറിച്ചും ഏറ്റുമുട്ടലുകളെ കുറിച്ചും പ്രതിപാദിക്കുന്ന കുറിപ്പിൽ ’ “അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാൽ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു.’’ എന്നാണ് ജയരാജന്‍റെ വിമർശനം. ഇന്ത്യയിലൊട്ടാകെയുള്ള മാവോവാദികൾ ആക്രമിച്ചത് സി.പി.എമ്മിനെയാണ്. ബംഗാളിൽ ചെയ്തതുപോലെ കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റുകൾ എത്തിയത്. ഇത് കൃത്യമായി തിരിച്ചറിയാൻ എല്ലാവർക്കുമാകണമെന്നും ജയരാജൻ പറയുന്നു.

യു.ഡി.എഫ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടലിലാണ് നക്സലേറ്റ് നേതാവ് വർഗ്ഗീസ് കൊല്ലപ്പെട്ടത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ ’’വ്യാജ ഏറ്റുമുട്ടലാണ്’’ എന്ന് പ്രചരിപ്പിക്കുന്നവർ അന്ന് യഥാർഥ ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ച് നിരത്തിയത്. ഈ വൈരുദ്ധ്യം ചിന്താശേഷിയുള്ളവർക്കാകെ മനസിലാക്കാൻ കഴിയുന്നതാണ്. യഥാർഥത്തിൽ വർഗസമരമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വഴിയെന്നും പി.ജയരാജൻ.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെയും യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെയും ന്യായീകരിച്ചു ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ.
കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല. സർക്കാരിനു മുകളിലാണു ചീഫ് സെക്രട്ടറിയെന്ന ധാരണയുണ്ടെങ്കിൽ അതു തെറ്റാണ്. ദേശീയ ദിനപ്പത്രത്തിൽ ലേഖനം എഴുതാൻ ആരാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. പ്രസ്താവന നിയമവിരുദ്ധമാണ്.ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും സിപിഐ അസിസ്റ്റൻറ സെക്രട്ടറി പ്രകാശ് ബാബു ആവശ്യപ്പെട്ടു. മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെയെന്നും ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണു ടോം ജോസ് എഴുതിയത്.

Continue Reading

Latest News