Connect with us
Malayali Express

Malayali Express

മികവുറ്റ സംഘടനാ പ്രവർത്തനവും കഴിവുറ്റ നേതൃത്വ പാടവവുമായി സണ്ണി മറ്റമന ഫൊക്കാന ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

FOKANA

മികവുറ്റ സംഘടനാ പ്രവർത്തനവും കഴിവുറ്റ നേതൃത്വ പാടവവുമായി സണ്ണി മറ്റമന ഫൊക്കാന ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

Published

on

റ്റാമ്പാ : കാൽ നൂറ്റാണ്ടിൽ അധികമായി സാമൂഹിക സാംസ്‌കാരിക മേഖലകളിൽ മികവുറ്റ സംഘടനാ പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയനായ ശ്രീ സണ്ണി മറ്റമന ഫൊക്കാനാ (2020- 2022) ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
കോളേജ് പഠനകാലത്ത് 1983 ൽ കോതമംഗലം MA കോളേജ് യൂണിയൻ സെക്രട്ടറി, CMFRI കൊച്ചിയുടെ റിസർച്ച് സ്കോളർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ഫ്ലോറിഡയിൽ എത്തിയ സണ്ണി 2009 ൽ മലയാളി അസോസിയേഷൻ സെക്രട്ടറി, 2011 ൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2014- 2016 കാലഘട്ടത്തിൽ ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് 2016- 2018 അഡീഷണൽ ജോയിന്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച് സണ്ണി നിലവിൽ മലയാളി അസോസിയേഷൻ ഓഫ് റ്റാമ്പായുടെ അഡ്വൈസറി ബോർഡ് ചെയർമാനായി പ്രവർത്തിക്കുന്നു.
2017 ൽ ഫൊക്കാന കുറ്റിപ്പുഴ ആദിവാസി മേഖലകളിലെ സ്‌കൂൾ കമ്പ്യൂട്ടർ വൽക്കരിച്ചതിന്റെ മുഖ്യ പങ്ക് വഹിച്ചു. കേരളത്തിൽ HIV ബാധിച്ച കുട്ടികളെ സഹായിക്കുന്ന ഫൊക്കാനയുടെ സാന്ത്വനം സംരംഭത്തിന്റെ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന സണ്ണി 2018 ൽ ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ്ബിന്റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാർഡിന് അർഹനായി.
ഞാൻ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ഫൊക്കാനയെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കുവാനും, ഫൊക്കാനയുടെ 2021 ലെ കൺവെൻഷൻ ഏറ്റവും ചിലവ് ചുരുക്കി ഒരു ജനകീയ കൺവെൻഷൻ ആക്കാൻ പരമാവധി ശ്രമിക്കുമെന്ന് സണ്ണി മറ്റമന ഉറപ്പു നൽകുന്നു.

Continue Reading

Latest News