Connect with us
Malayali Express

Malayali Express

മൽസരിക്കാനില്ലെന്ന് ബ്രസ്കിറ്റ് പാർട്ടി നേതാവ് നൈജൽ ഫെറാജ്, പകരം 600 മണ്ഡലങ്ങളിലും പ്രചാരണം നയിക്കും

EUROPE

മൽസരിക്കാനില്ലെന്ന് ബ്രസ്കിറ്റ് പാർട്ടി നേതാവ് നൈജൽ ഫെറാജ്, പകരം 600 മണ്ഡലങ്ങളിലും പ്രചാരണം നയിക്കും

Published

on


ടോമി വട്ടവനാൽ

ലണ്ടൻ: പൊതു തിരഞ്ഞെടുപ്പിൽ ഇക്കുറി മൽസരരംഗത്ത് ഉണ്ടാകില്ലെന്ന് ബ്രക്സിറ്റ് പാർട്ടി നേതാവ് നൈജൽ ഫെറാജ്. പകരം 600 മണ്ഡലങ്ങളിലെയും പാർട്ടി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങും. ബി.ബി.സിയുടെ അഭിമുഖ പരിപാടിയിലാണ് തീവ്രവലതുപക്ഷ പാർട്ടിയായ ബ്രക്സിറ്റ് പാർട്ടിയുടെ നേതാവ് മൽസരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. ഇനിയുള്ള കാലം മൽസരരാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പല ഘട്ടങ്ങളിലായി ഏഴുതവണ പാർലമെന്റിലേക്കും നിരവധി തവണ യൂറോപ്യൻ പാർലമെന്റിലേക്കും മൽസരിച്ചിട്ടുള്ളയാളാണ് ഫെറാജ്.
യൂറോപ്യൻ യൂണിയനുമായുള്ള പിന്മാറ്റ കരാർ ഉപേക്ഷിച്ചാൽ ടോറികളുമായി തിരഞ്ഞെടുപ്പിൽ സഖ്യത്തിന് തയാറാണെന്ന് കഴിഞ്ഞദിവസം ഫെറാജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നിർദേശം ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പിൽ ബ്രക്സിറ്റ് പാർട്ടി സ്ഥാനാർഥികൾ വൻ വിജയം നേടി യഥാർധ ബ്രക്സിറ്റ് സാധ്യമാക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News