Connect with us
Malayali Express

Malayali Express

അഞ്ചു ദിവസത്തേക്കു കാണാതായി; ഒടുവിൽ ഇന്ത്യൻ യുവതി മാതാപിതാക്കളുടെ അരികിലേക്ക്

EUROPE

അഞ്ചു ദിവസത്തേക്കു കാണാതായി; ഒടുവിൽ ഇന്ത്യൻ യുവതി മാതാപിതാക്കളുടെ അരികിലേക്ക്

Published

on


ജോസ് കുമ്പിളുവേലിൽ

ബര്‍ലിന്‍ : തിങ്കളാഴ്ച മുതല്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്നും കാണാതായ 22 കാരിയായ ഇന്ത്യന്‍ യുവതി ബെറ്റി സിങ് മാന്‍ഹൈം പൊലീസുമായി ബന്ധപ്പെട്ടുവെന്ന് മ്യൂണിക്ക് പോലീസ് മാധ്യമങ്ങളെ അറിയിച്ചു. അഞ്ചു ദിവസമായി പൊലീസ് തിരയുന്ന ബെറ്റി സ്വയം പൊലീസുമായി ബന്ധപ്പെട്ടുവെന്നാണ് നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് മാന്‍ഹൈം പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.

അവള്‍ സുഖമായിരിക്കുന്നു, ഇപ്പോള്‍ മ്യൂണിക്കിലുള്ള അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് യാത്രയിലാണ്. എന്തുകൊണ്ടാണ് യുവതി അഞ്ചു ദിവസത്തേക്ക് മുങ്ങിയതെന്നു വ്യക്തമല്ല. പൊലീസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഈ കേസില്‍ ക്രിമിനല്‍ പൊലീസിന്‍റെ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
22 കാരിയെ കണ്ടെത്തുന്നവര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒക്ടോബര്‍ 29 ന് മാധ്യമങ്ങളിലൂടെ മ്യൂണിക്ക് പൊലീസ് ചീഫ് പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News