Connect with us
Malayali Express

Malayali Express

മെർക്കൽ ഇന്ത്യയിൽ നിന്ന് ആയൂർവേദവും യോഗയും ജർമനിയിലേക്ക് ഇറക്കുമതി ചെയ്യും

EUROPE

മെർക്കൽ ഇന്ത്യയിൽ നിന്ന് ആയൂർവേദവും യോഗയും ജർമനിയിലേക്ക് ഇറക്കുമതി ചെയ്യും

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ഇന്ത്യയിലെ ആയൂർവേദത്തിനും യോഗയ്ക്കും നല്ല കാലം വരുന്നു. ജർമൻ ചാൻസലർ അംഗല മെർക്കൽ തന്റെ രണ്ടു ദിവസം നടന്ന ഇന്ത്യൻ സന്ദർശന വേളയിലാണ് ഈ സൂചന നൽകിയത്.ആയൂർവേദവും യോഗയും ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് ഇറക്കുമതി ചെയ്യും. ഡിസംബറിൽ ജർമനിയിൽ നടക്കുന്ന ഇരു രാജ്യങ്ങളുടേയും ആരോഗ്യമന്ത്രിമാരുടെ ഉന്നത തലത്തിൽ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രധാനമന്ത്രി മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയിൽ മെർക്കൽ വെളിപ്പെടുത്തി.

ഇന്ത്യൻ പ്രധാനമന്ത്രി മോദി നേതൃത്വം നൽകുന്ന യോഗ രാജ്യാന്തര ദിനത്തിലെ പരിപാടികൾ തന്നെ ആകർഷിച്ചതായി മെർക്കൽ ജർമൻ മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഡൽഹിയിലെ ജർമൻ എംബസിയിലെ ഉദ്യോഗസ്ഥർ, അംബാസഡർ വാൾട്ടർ ലിൻഡനറുടെ നേതൃത്വത്തിൽ ദിവസവും യോഗാഭ്യാസം നടത്തുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടുവെന്ന് മെർക്കൽ തുടർന്ന് പറഞ്ഞു.

മെർക്കലും മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലായി 17 ധാരണാ പത്രങ്ങളിൽ ഒപ്പുവച്ചു.ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കാനുള്ള ചർച്ച പുനരാരംഭിക്കുന്ന ശ്രമത്തിനു മെർക്കൽ മുൻകൈ എടുക്കുമെന്ന് മോദിയുമായിട്ടുള്ള ചർച്ചയിൽ ധാരണയായി.ബഹിരാകാശ പരിവേഷണത്തിന്റെ ഡിജിറ്റൈസേഷനിലും ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയിലെത്തി.

നവീന സാങ്കേതിക മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം ഉറപ്പുവരുത്തും. ജർമനി ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകുമെന്ന് മെർക്കൽ– മോദി കൂടികാഴ്ചയിൽ വെളിപ്പെടുത്തി.ജർമനിയിൽ ഇപ്പോൾ 20000 ഇന്ത്യൻ വിദ്യാർഥികൾ വിവിധ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് മെർക്കൽ അറിയിച്ചു.

ഇവരുടെ സംഖ്യ വരുംകാലങ്ങളിൽ വർധിപ്പിക്കും. വീസ നൽകുന്നതിൽ ജർമൻ എംബസിക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകും.മെർക്കലിന്റെ ഇന്ത്യൻ സന്ദർശനത്തിന് ജർമൻ മാധ്യമങ്ങൾ വൻ വാർത്താ പ്രാധാന്യം ഇവിടെ നൽകി. അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഈ സന്ദർശനം ഒന്നാം സ്ഥാനത്ത് തന്നെ നിന്നു.മെർക്കലും സംഘവും ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഇന്ന് വൈകിട്ട് ജർമനിക്ക് മടങ്ങും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News