Connect with us
Malayali Express

Malayali Express

ഇന്ത്യൻ ഓർത്തഡോക്സ് സഭ യുകെ ഫാമിലി കോൺഫറൻസ്

EUROPE

ഇന്ത്യൻ ഓർത്തഡോക്സ് സഭ യുകെ ഫാമിലി കോൺഫറൻസ്

Published

on


സോജി ടി. മാത്യു

ലണ്ടൻ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ– യൂറോപ്പ് –ആഫ്രിക്ക ഭദ്രാസനത്തിന്റെ 11–ാം യുകെ ഫാമിലി കോൺഫറൻസ് 2020 മേയ് മാസം 23, 24, 25 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ സ്റ്റോക്ക് ഓൺ ട്രന്റ് സ്റ്റാഫോർഡ് ഷെയറിലുള്ള യാൺ ഫീൽഡ് പാർക്കിൽ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്നതും പ്രസ്തുത കോൺഫറൻസിന്റെ ജനറൽ കൺവീനർമാരായ റവ. ഫാ. എബി ഫിലിപ്പ് വർഗീസ് (സെന്റ് ഗ്രീഗോറിയൻ പള്ളി ലണ്ടൻ) അനിൽ ജോർജ് (സെന്റ് തോമസ് പള്ളി ലിവർപൂൾ)നെയും ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസിന്റെ അധ്യക്ഷതയിൽ പൂൾ സെന്റ് തോമസ് ഇടവകയിൽ ചേർന്ന ഭദ്രാസന വാർഷിക ജനറൽ അസംബ്ലി യോഗം തിരഞ്ഞെ‍ടുക്കുകയും 11–ാം ഫാമിലി കോൺഫറൻസിന്റെ പ്രവർത്തനം തിരുമേനി നിർവ്വഹിക്കുകയും ചെയ്തു.

പ്രസ്തുത ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കായുള്ള ആദ്യ റജിസ്ട്രേഷൻ കർമ്മം നവംബർ 3 ഞായറാഴ്ച ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വി. കുർബാനാനന്തരം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമനസ്സുകൊണ്ട് നിർവ്വഹിക്കുന്നതാണെന്ന് സഭാ ഭ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു.

Continue Reading

Latest News