Connect with us
Malayali Express

Malayali Express

ശക്തമായ മഴ: കോ​ട്ട​യ​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് മു​ക​ളി​ല്‍ മ​രം വീണ് മൂന്നുപേര്‍ക്ക് പരുക്ക്

KERALA

ശക്തമായ മഴ: കോ​ട്ട​യ​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് മു​ക​ളി​ല്‍ മ​രം വീണ് മൂന്നുപേര്‍ക്ക് പരുക്ക്

Published

on

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു മു​ക​ളി​ലേ​ക്കു മ​രം വീണുണ്ടായ അപകടത്തില്‍ മൂ​ന്നു കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു പരുക്കേറ്റു . വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം നടന്നത് .

പു​രു​ഷ​ന്‍​മാ​രു​ടെ 11-ാം വാ​ര്‍​ഡി​നു മുകളിലേക്കാണ് മ​രം വീ​ണ​ത്. പരുക്കേറ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്കു മാ​റ്റി. ആ​രു​ടെ​യും നില ഗുരുതരമല്ല . മ​ര​ത്തി​നു താ​ഴെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​ വാ​ഹ​നത്തിനും കേടുപാടുകള്‍ സംഭവിച്ചു . സി​എം​എ​സ് കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​യ സി​ജോ ജേ​ക്ക​ബി​ന്‍റെ വാ​ഹ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. പിന്നീട് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​ ക​ട​പു​ഴ​കി​വീ​ണ മ​രം മു​റി​ച്ചു​മാ​റ്റി.

Continue Reading

Latest News