Connect with us
Malayali Express

Malayali Express

ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച​ത്​ സു​പ്ര​ധാ​ന ക​രാ​റു​ക​ൾ

GULF

ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച​ത്​ സു​പ്ര​ധാ​ന ക​രാ​റു​ക​ൾ

Published

on

റി​യാ​ദ്​: കേ​വ​ല​മാ​യ ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദ​ത്തി​ന​പ്പു​റം ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യി മാ​റി​യ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച​ത്​ നി​ർ​ണാ​യ​ക ക​രാ​റു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്​​ച സൗ​ദി​യി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​തി​രോ​ധ വ്യ​വ​സാ​യ​രം​ഗം, വ്യോ​മ ഗ​താ​ഗ​തം, സു​ര​ക്ഷാ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ 12 ഉ​ട​മ്പ​ടി​ക​ളാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ​മി​തി സ്​​ട്രാ​റ്റ​ജി​ക്​ പാ​ർ​ട്​​ണ​ർ​ഷി​പ്​ കൗ​ൺ​സി​ൽ (എ​സ്.​പി.​സി) സം​ബ​ന്ധി​ച്ച രേ​ഖ​ക​ളി​ൽ​ പ്ര​ധാ​ന​മ​ന്ത്രി​യും സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഉ​പ​​​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഒ​പ്പി​ട്ടു. പു​ന​രു​പ​യോ​ഗ ഊ​ർജോ​ൽ​​പാ​ദ​ന രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ്​ സ​ഈദും സൗ​ദി ഊർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ​സ​ഊ​ദും ഒ​പ്പി​ട്ടു. സു​ര​ക്ഷാ രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഉ​ട​മ്പ​ടി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യാ​ല​യ​ത്തി​ലെ വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ക്ര​ട്ട​റി ടി.​എ​സ്. ത്രി​മൂ​ർ​ത്തി​യും സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഉൗ​ദ്​ ബി​ൻ നാ​യി​ഫ്​ അ​ൽ സ​ഉൗ​ദും ഒ​പ്പു​വെ​ച്ചു. നി​യ​മ​വി​രു​ദ്ധ മ​നു​ഷ്യ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി പ​ദാ​ര്‍ഥ​ങ്ങ​ൾ, ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്​​തു​ക്ക​ൾ​ എ​ന്നി​വ​യു​ടെ ക​ട​ത്ത്​ ത​ട​യാ​നു​ള്ള ധാ​ര​ണ​പ​ത്രം അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദും സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഒ​പ്പു​വെ​ച്ചു.
പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​നും പ്ര​തി​രോ​ഗ രം​ഗ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ​സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​നും വേ​ണ്ടി​യു​ള്ള ക​രാ​ർ ഒ​പ്പി​ട്ട​ത്​ സെ​ക്ര​ട്ട​റി ടി.​എ​സ്​ ത്രി​മൂ​ർ​ത്തി​യും സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്​​ട്രീ​സ്​ ജ​ന​റ​ൽ അ​തോ​റി​റ്റി (ഗാ​മി) ഗ​വ​ർ​ണ​ർ അ​ഹ്​​മ​ദ്​ അ​ൽ ഒ​ഹാ​ലി എ​ന്നി​വ​രാ​ണ്. സി​വി​ൽ ഏ​വി​യേ​ഷ​ൻ ധാ​ര​ണ​പ​ത്രം ഡോ. ​ഔസാ​ഫ്​ സ​ഈ​ദും സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹാ​ദി അ​ൽ​മ​ൻ​സൂ​രി​യും ഒ​പ്പു​വെ​ച്ചു.

ഒൗ​ഷ​ധ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന വി​ത​ര​ണ രം​ഗ​ത്തെ നി​യ​ന്ത്ര​ണ​ത്തി​ന്​ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ സെ​ൻ​ട്ര​ൽ ഡ്ര​ഗ്​​സ്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ക​ൺ​ട്രോ​ൾ ഒാ​ർ​ഗ​നൈ​സേ​ഷ​നും സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​തോ​റി​റ്റി​യും (എ​സ്.​എ​ഫ്.​ഡി.​എ) ത​മ്മി​ലെ സ​ഹ​ക​ര​ണ ക​രാ​റി​ൽ​ ടി.​എ​സ്.​ ത്രി​മൂ​ർ​ത്തി​യും എ​സ്.​എ​ഫ്.​ഡി.​എ ഹി​ഷാം അ​ൽ​ജ​ദാ​യി​യും ഒ​പ്പു​വെ​ച്ചു. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ അ​ട​ൽ ഇ​ന്നൊ​വേ​ഷ​ൻ മി​ഷ​ൻ, നി​ധി ആ​യോ​ഗ്​ എ​ന്നി​വ​യും സൗ​ദി സ്​​മാ​ൾ ആ​ൻ​ഡ്​ മീ​ഡി​യം എ​ൻ​റ​ർ​പ്രൈ​സ​സ്​ ജ​ന​റ​ൽ ​അ​തോ​റി​റ്റി​യും (മു​ൻ​ഷാ​അ​ത്ത്) യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഉ​ട​മ്പ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും മു​ൻ​ഷാ​അ​ത്ത് ഗ​വ​ർ​ണ​ർ എ​ൻ​ജി. സാ​ലെ​ഹ്​ അ​ൽ​റ​ഷീ​ദും ഒ​പ്പി​ട്ടു.
ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഫോ​റി​ൻ സ​ർ​വി​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ അ​മീ​ർ സ​ഉൗ​ദ്​ അ​ൽ​ഫൈ​സ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡി​പ്ലോ​മാ​റ്റി​ക്​ സ്​​റ്റ​ഡീ​സും (​െഎ.​ഡി.​എ​സ്) സ​ഹ​ക​രി​ക്കാ​നു​ള്ള ക​രാ​റി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ്​ സഈ​ദും ​െഎ.​ഡി.​എ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ അ​ൽ​സ​ലാ​മ​യും ഒ​പ്പു​വെ​ച്ചു.
ഇ​ന്ത്യ​ൻ സ്​​ട്രാ​റ്റ​ജി​ക്​ പെ​ട്രോ​ളി​യം റി​സ​ർ​വ്​ ലി​മി​റ്റ​ഡും​ (ഐ.​എ​സ്.​പി.​ആ​ർ.​എ​ൽ) സൗ​ദി അ​​രാം​കോ​യും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ക​രാ​ർ ഐ.​എ​സ്.​പി.​ആ​ർ.​എ​ൽ സി.​ഇ.​ഒ എ​ച്ച്.​പി.​എ​സ്​ അ​ഹു​ജ​യും അ​രാം​കോ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദ്​ അ​ൽ​സു​ബാ​ഇ​യും ഒ​പ്പി​ട്ടു. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ സ്​​റ്റോ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ചും (എ​ൻ.​എ​സ്.​ഇ) സൗ​ദി സ്​​റ്റോ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ചും (ത​ദാ​വു​ൽ) ത​മ്മി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണ​പ​ത്രം എ​ൻ.​എ​സ്.​ഇ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി​ക്രം ലി​മാ​വെ​യും ത​ദാ​വു​ൽ സി.​ഇ.​ഒ എ​ൻ​ജി. ഖാ​ലി​ദ്​ അ​ൽ​ഹ​സ​നും ഒ​പ്പി​ട്ടു.
ഇ​ന്ത്യ​യു​ടെ നാ​ഷ​ന​ൽ പേ​​മ​െൻറ്​​സ്​ കോ​ർ​പ​റേ​ഷ​നും (എ​ൻ.​പി.​സി.​െ​എ) സൗ​ദി പേ​മ​െൻറ്​​സും ത​മ്മി​ലെ സ​ഹ​ക​ര​ണ ക​രാ​ർ എ​ൻ.​പി.​സി.ഐ ചീ​ഫ്​ ഡി​ജി​റ്റ​ൽ ഒാ​ഫി​സ​ർ ആ​രി​ഫ്​ ഖാ​നും സൗ​ദി പേ​മ​െൻറ്​​സ്​ എം.​ഡി സി​യാ​ദ്​ അ​ൽ​യൂ​സു​ഫും ഒ​പ്പി​ട്ടു.

Continue Reading

Latest News