Connect with us
Malayali Express

Malayali Express

‘ക്യാർ’ കരുത്ത്​ കുറഞ്ഞു: ദിശ മാറി

GULF

‘ക്യാർ’ കരുത്ത്​ കുറഞ്ഞു: ദിശ മാറി

Published

on

മ​സ്​​ക​ത്ത്​: ‘ക്യാ​ർ’ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​​െൻറ ക​രു​ത്ത്​ കു​റ​ഞ്ഞ​താ​യി ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബുധനാഴ്​ച രാവിലെ കാ​റ്റ​ഗ​റി ഒ​ന്നി​ലു​ള്ള ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യിരുന്ന ക്യാർ രാത്രിയോടെ ചുഴലിക്കാറ്റായി മാ​റി. മ​ണി​ക്കൂ​റി​ൽ 113 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ്​ കാ​റ്റി​​െൻറ കേ​ന്ദ്ര​ഭാ​ഗ​ത്തെ വേ​ഗം. റാ​സ​ൽ മ​ദ്​​റ​ക്ക തീ​ര​ത്തു​നി​ന്ന്​ 440 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ കാ​റ്റി​​െൻറ സ്​​ഥാ​ന​മെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.
കാ​റ്റി​​െൻറ ദി​ശ മാ​റി​യി​ട്ടു​മു​ണ്ട്. പ​ടി​ഞ്ഞാ​റ്​/​തെ​ക്കു​പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ൽ തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്ക്​ സ​മാ​ന്ത​ര​മാ​യാ​ണ്​ കാ​റ്റി​​െൻറ സ​ഞ്ചാ​രം. കാ​റ്റ്​ തീ​ര​ത്ത്​ എ​ത്താ​നി​ട​യി​ല്ലെ​ന്നാ​ണ്​ നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​തെ​ന്നും കാ​ലാ​വ​സ്​​ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച്​ യ​മ​​െൻറ ഭാ​ഗ​മാ​യ സൊ​ക്കോ​ത്ര ദ്വീ​പി​ന്​ സ​മീ​പം കാ​റ്റ്​ നി​ർ​വീ​ര്യ​മാ​കാ​നാ​ണ്​ സാ​ധ്യ​ത. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​ത്ത​ന്നെ തു​ട​രും. അ​ൽ വു​സ്​​ത, ദോ​ഫാ​ർ, തെ​ക്ക​ൻ ശ​ർ​ഖി​യ തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ എ​ട്ട്​ മീ​റ്റ​ർ വ​രെ​യും ഒ​മാ​ൻ ക​ട​ലി​​െൻറ തീ​ര​ങ്ങ​ളി​ൽ മൂ​ന്ന്​ മീ​റ്റ​ർ വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.


ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടു. അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി തീ​ര​ദേ​ശ റോ​ഡു​ക​ളി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​സീ​ല, റാ​സ​ൽ ഹ​ദ്ദ്, മ​സീ​റ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യു​മാ​ണ്​ ബു​ധ​നാ​ഴ്​​ച​യു​ണ്ടാ​യ​ത്. മ​ഴ​ക്കൊ​പ്പം ക​ട​ൽ​ക്ഷോ​ഭ​വും രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല​ട​ക്കം വ​ലി​യ അ​ള​വി​ൽ വെ​ള്ളം ക​യ​റി. ബു​ആ​ലി, സൂ​ർ, അ​ഷ്​​ക​റ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലും കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി. ബു​ആ​ലി​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വാ​ദി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്​​തു.
ക​ട​ൽ​വെ​ള്ളം ക​യ​റാ​നി​ട​യു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്​​തു. നേ​രി​ട്ട​ല്ലാ​ത്ത ആ​ഘാ​ത​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച​യും തു​ട​രാ​നാ​ണ്​ സാ​ധ്യ​ത.


ക​ട​ൽ​വെ​ള്ള​മി​റ​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലെ​ല്ലാം ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​​െൻറ വി​വി​ധ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, ശ​ർ​ഖി​യ മേ​ഖ​ല​ക​ളി​ലെ വി​വി​ധ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ശു​ചീ​ക​ര​ണം ന​ട​ന്ന​ത്. റാ​സ​ൽ​ഹ​ദ്ദ്​ മേ​ഖ​ല​യി​ൽ താ​മ​സ​മേ​ഖ​ല​ക​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Continue Reading

Latest News