Connect with us
Malayali Express

Malayali Express

93–ാം വയസിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കി, വീണ്ടും ട്രക്ക് ഓടിക്കും; താരമായി ജർമൻകാരൻ

EUROPE

93–ാം വയസിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കി, വീണ്ടും ട്രക്ക് ഓടിക്കും; താരമായി ജർമൻകാരൻ

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രക്ക് ഡ്രൈവർ എന്ന് കരുതുന്ന 93കാരൻ ജർമൻകാരൻ തന്റെ ഹെവി ഡ്രൈവിംഗ് ലൈസൻസ് വീണ്ടും പുതുക്കി. കാൾ ഷാബ്ഹൂസർ എന്ന വയോധികനാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ജർമനിയിലെ നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തെ വാറൻഡോർഫ് എന്ന നഗരത്തിലാണ് കാൾ എന്ന ഓമന പേരുള്ള ഈ ട്രക്ക് ഡ്രൈവർ താമസിക്കുന്നത്.

കാളിന് ഇനി 98 വയസ് വരെ നിർബാധം വലിയ ഇനത്തിൽപ്പെട്ട ട്രക്ക് ഓടിച്ച് നടക്കാം. നീണ്ട ആരോഗ്യ പരിശോധനകൾക്ക് വിധേയമായശേഷമാണ് ലൈസൻസ് പുതുക്കി ലഭിച്ചത്. ലൈസൻസ് കിട്ടിയതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് കാൾ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളെ ലൈസൻസ് ഉയർത്തി കാട്ടി ഫോട്ടോയ്ക്കും പോസ് ചെയ്തു.

1954 മുതൽ കാൾ ട്രക്ക് ഡ്രൈവറാണ്. ഇതിനകം 75 ലക്ഷം (ഏഴര മില്യൻ) കിലോമീറ്റർ വിവിധ യൂറോപ്യൻ രാജ്യങ്ങളിലൂടെ ട്രക്ക് ഓടിച്ച കഥയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ഇതുവരെ അപകടരഹിത ഓട്ടമായിരുന്നു വെന്ന് അഭിമാനത്തോടെ കാൾ മാധ്യമങ്ങളോട് മനസ് തുറന്ന് പറഞ്ഞു. ഫോക്സ്‌വാഗൻ കാറിലാണ് സ്വന്തം ആവശ്യങ്ങൾക്കായി കാൾ ഇപ്പോഴും പോകുന്നത്. അതും സ്വയം ഓടിച്ച്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News