Connect with us
Malayali Express

Malayali Express

ജർമനിയിൽ മെർക്കലിന്റെ പിൻഗാമി കാരൻ ബൗവറിന്റെ സാധ്യത മങ്ങുന്നൂ

EUROPE

ജർമനിയിൽ മെർക്കലിന്റെ പിൻഗാമി കാരൻ ബൗവറിന്റെ സാധ്യത മങ്ങുന്നൂ

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : 2021–ൽ ജർമൻ ചാൻസലർ സ്ഥാനാർത്ഥിയാകാൻ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി അദ്ധ്യക്ഷ അന്നഗ്രേറ്റ് ക്രാംമ്പ് കാരൻ ബൗവറിന് സാധ്യത കുറയുന്നു എന്ന് സൂചന.

ചാൻസലർ മെർക്കലിന്റെ നിഴലായി നടക്കുന്ന എകെകെ എന്ന ചുരുക്ക പേരുള്ള കാരൻ ബൗവർ പാർട്ടിയെ നയിക്കുന്നതിൽ പരാജയപ്പെടുകയാണെ ന്നാണ് വിലയിരുത്തൽ.

ഇരട്ട പദവി കൈവശമുള്ള എകെകെ നിലവിൽ ജർമൻ പ്രതിരോധമന്ത്രി കൂടിയാണ്.കഴിഞ്ഞ ഞായറാഴ്ചത്തെ തൂറിംഗ് സംസ്ഥാന തിരിഞ്ഞെടുപ്പിലെ ഫലമാണ് സിഡിയു പാർട്ടി അണികളെ ഇരുത്തി ചിന്തിപ്പിക്കുന്നത്.
ബർലിനിലെ വിശാലമുന്നണി ഭരണം ജനങ്ങളിൽ ഫലം കാണുന്നില്ല എന്ന ധ്വനി കൂടി ഈ കഴി‍ഞ്ഞ തിരഞ്ഞെടുപ്പു ഫലത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. തൂറിംഗിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി ഒരു ഭരണം വേണോ എന്ന് ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ ആലോചന തുടങ്ങി.

കടുത്ത എതിർപ്പുകൾ ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. ഫലം പാർട്ടിയുടെ നാശം എന്നാണ് വിലയിരുത്തൽ. ഇതിനിടയിൽ ചാൻസലർ പദവിയിൽ കണ്ണ് ഉള്ള ക്രിസ്ത്യൻ ഡെമോക്രാറ്റിക് നേതാവ് ഫ്രീഡ്രിക് മെർസ്, മെർക്കലിനെയും, എകെകെയും കടന്നാക്രമിച്ച് മാധ്യമങ്ങളകപ്പെട്ടു.മെർക്കൽ എന്ത് ഭാ‌വിച്ചാണ് തൂറിംഗിൽ കമ്യൂണിസ്റ്റുകളുമായി കൂടുന്നതെന്ന് മെർസ് ചോദിച്ചു. ഇങ്ങനെ പോയാൽ പാർട്ടി വലിയ ഒരു കുഴിയിൽ വീണ് ഇല്ലാതാകുമെന്ന് മെർസ് മുന്നറിയിപ്പ് നൽകി.

ഉടനടി മാറ്റങ്ങൾ വേണം. ബർലിനിലെ ഭരണത്തിൽ മാറ്റങ്ങൾ‍ ആവശ്യം. ഇങ്ങനെ പോയാൽ മെർക്കലിന് ബർലിനിലെ ഭരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് മെർസ് ഇവിടെ മുന്നറിയിപ്പ് നൽകി.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News