Connect with us
Malayali Express

Malayali Express

രണ്ടാമിന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച : ഇന്ത്യന്‍ ജയം രണ്ട് വിക്കറ്റ് ദൂരത്തില്‍

LATEST NEWS

രണ്ടാമിന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച : ഇന്ത്യന്‍ ജയം രണ്ട് വിക്കറ്റ് ദൂരത്തില്‍

Published

on

ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തേല്‍വിയുടെ വക്കില്‍. ഫോളോ ഓണ്‍ ചെയ്ത രണ്ടാം ഇന്നിംങസില്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 132 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് കൂടി നഷ്ട്ടമായാല്‍ ഇന്ത്യക്ക് വിജയിക്കാം. എന്നാല്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്‌കേറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 203 റണ്‍സ് കൂടി വേണം.

മൂന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 9 വിക്കറ്റിന് 497 റണ്‍സ് നേടി ഡി€യര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 162 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ അവരെ ഫോളോ ഓണിന് വിടുകയായിരുന്നു. 335 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് കടവുമായിട്ടാണ് ഫോളോ ഓണ്‍ ചെയ്ത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കി ഉമേഷ് യാദവാണ് മൂന്നാം ദിനം വിക്കറ്റ് വേട്ട ആരംഭിച്ചത്. ഒന്‍പത് പന്തില്‍ ഒരു റണ്‍സായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം. തുടര്‍ന്ന് നാലാം വിക്കറ്റില്‍ സുബയ്ര് ഹംസയും തെംബ ബാവുമയും സ്‌കോര്‍ നുറു കടത്തി. ഈ സഖ്യത്തെ പിരിച്ചത് രവീന്ദ്ര ജഡേജയാണ്. 79 പന്തില്‍ 62 റണ്‍സെടുത്ത് നില്‍ക്കെയാണ് സുബെയ്ര് ഹംസയുടെ വിക്കറ്റ് ജഡേജ വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ ബാവുമ ഷബാസ് നദീമിന് ‘ആദ്യ’ വിക്കറ്റ് നല്‍കി മടങ്ങി. 72 പന്തില്‍ 32 റണ്‍സായിരുന്നു നദീമിന്റെ സമ്പാദ്യം. ആറു റണ്‍സെടുത്ത് നിന്ന് ഹെയ്ന്റിച്ച് ക്ലാസന്റെ വിക്കറ്റും ജഡേജയാണ് വീഴ്ത്തിയത്.

ഡീന്‍ എല്‍ഗര്‍ (0), ഡിക്കോക്ക് (4), ഡെയ്ന്‍ പിഡെറ്റ് (4), കഗിസോ റബാഡ (0), ആന്റിച്ച് നോര്‍ഹെ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഇരട്ട് സെഞ്ച്വറി നേടിയ രോഹിത്തിന്റെ പ്രകടനത്തിലാണ് ഇന്ത്യന്‍ ഉയര്‍ന്ന സ്‌കേറിലോക്ക് എത്തിയത്. 255 പന്തില്‍ നിന്ന് 212 റണ്‍സെടുത്താണ് രോഹിത് പുറത്താകുന്നത്. ആറ് സിക്‌സറും 28 ബൗണ്ടറിയുമാണ് രോഹിത്തിന്റെ സമ്പാദ്യം. ടെസ്റ്റ് കരിയറിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ആദ്യ ഡബിള്‍ സെഞ്ച്വറിയും. വിന്‍ഡീസുമായി നടന്ന മത്സരത്തില്‍ 177 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

രോഹിത്തൊനൊപ്പം റഹാനെയും കളിയില്‍ സെഞ്ച്വറി തികച്ചു. റഹാനെയുടെ പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 192 പന്തില്‍ 115 റണ്‍സാണ് നേടിയത്. ഒരു സിക്‌സറും 17 ബൗണ്ടറിയും അടങ്ങുന്നതാണ് റഹാനെയുടെ ഇന്നിംങ്‌സ്.
മൂന്നിന് 39 എന്ന സ്‌കേറില്‍ പതറിയ ഇന്ത്യയെ റഹാനെയും രോഹിത്തും ചേര്‍ന്നാണ് ഭേധപ്പെട്ട് സ്‌കോറിലേക്ക് എത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 267 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ സ്‌കോര്‍ 306 ല്‍ നില്‍ക്കെ റഹാനെ പുറത്തായി. ലിന്‍ഡെക്കാണ് വിക്കറ്റ്. പിന്നാലെ രോഹിത്തും മടങ്ങി. റബാഡയ്ക്കാണ് വിക്കറ്റ്. പിന്നീട് ജഡേജ 51 ഉം, സാഹ 24 ഉം, ഉമേഷ് യാദവ് 31 ഉം റണ്‍സെടുത്ത് മടങ്ങി.
ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി ജോര്‍ജ് ലിന്‍ഡെ നാലും റബാഡ മൂന്നും വിക്കറ്റ് വീഴ്ത്തി

Continue Reading

Latest News