Connect with us
Malayali Express

Malayali Express

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ കേരളദിനാഘേഷങ്ങള്‍ ഒക്ടോബര്‍26 ശനിയാഴ്ച ഫിലാഡല്‍ഫിയായില്‍

USA

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ കേരളദിനാഘേഷങ്ങള്‍ ഒക്ടോബര്‍26 ശനിയാഴ്ച ഫിലാഡല്‍ഫിയായില്‍

Published

on

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 64ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ
മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം ഒക്ടോബര്‍
26, ശനിയാഴ്ച വൈകുന്നരം 5:30 മണി മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി
സെന്‍ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ) 19115 ല്‍ വച്ച് ആഘോഷപുര്‍വ്വം
കൊണ്ടാടുന്നു.
വൈകുന്നേരം 5:30 -മണിക്ക് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പെന്‍സില്‍വേനിയ
ലിങ്കന്‍ യുണിവേഴ്സിറ്റി പ്രൊഫസര്‍ ദിവ്യ നായര്‍ മുഖ്യ അതിഥിയായിരിക്കും.
ഫിലാഡല്‍ഫിയായിലെ സാമുഹിക, സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന.
പൊതുയോഗവും തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്ക്കാരിക
പരിപാടികളും ഉണ്ടായിരിക്കും.
ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്സ്റ്റേറ്റ് കേരളാഫോറം
ചെയര്‍മാന്‍ ജോഷി കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍, ആഘോഷകമ്മറ്റി ചെയര്‍മാന്‍
സുധ കര്‍ത്ത, ടി.ജെ തോംസണ്‍ (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍
(ട്രഷറര്‍), സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍,
ജോര്‍ജ്ജ് ഓലിക്കല്‍, റോണി വറുഗീസ, അലക്സ് തോമസ്, രാജന്‍
സാമുവല്‍, സുരേഷ് നായര്‍, എന്നിവരും അംഗ സംഘടനകളുടെ പ്രതിനിധികളും
പ്രവര്‍ത്തിക്കുന്നു.

Continue Reading

Latest News