Wednesday, April 24, 2024
HomeKerala''താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണ്'' ;ശശി തരൂരിന് വേണ്ടി...

”താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണ്” ;ശശി തരൂരിന് വേണ്ടി പ്രചരണത്തിനിറങ്ങി പ്രകാശ് രാജ്‌

തിരുവനന്തപുരം; ലോക്‌സഭ തെരഞ്ഞെടുപ്പിനായി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിനായി പ്രചരണത്തിനിറങ്ഹി നടന്‍ പ്രകാശ് രാജ്.

താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകാശ് രാജ് ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി രാജാവാണെന്നും രാജാവിന് എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.

വളരെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരമെന്നാണ് വിലയിരുത്തല്‍.
എല്‍ഡിഎഫിന് വേണ്ടി പന്ന്യന്‍ രവീന്ദ്രനും യുഡിഎഫിന് വേണ്ടി സിറ്റിംഗ് സീറ്റില്‍ ശശി തരൂരും എന്‍ഡിഎയ്ക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറുമാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular