Connect with us
Malayali Express

Malayali Express

ഐ.എസ്.എല്‍: ക്യാപ്റ്റന്റെ ഇരട്ടഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം

KERALA

ഐ.എസ്.എല്‍: ക്യാപ്റ്റന്റെ ഇരട്ടഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണ് കിക്കോഫ് ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എ.ടി.കെയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. നൈജീരിയയുടെ ലോകകപ്പ് താരം ബര്‍തലമോവ് ഒബെച്ചേയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലായിരുന്നു ഒഗ്ബച്ചെ.

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്‌ളാസ്റ്റേഴ്സിന്റെ ജയം. ക്യാപ്റ്റന്‍ ഒബെച്ചേയാണ് മിന്നുന്ന രണ്ട് ഗോളുകളിലൂടെ ടീമിനെ വിജയത്തിലെത്തിച്ചത്.

ആദ്യത്തെ ഗോള്‍ പെനാല്‍റ്റിയില്‍നിന്നായിരുന്നെങ്കില്‍ രണ്ടാമത്തേത് തകര്‍പ്പന്‍ ഹാഫ്വോളിയില്‍നിന്നും.

കളി തുടങ്ങി ആറാം മിനിറ്റില്‍ ബ്‌ളാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് എ.ടി.കെ. ഒരു ഗോളിന് മുന്നിലെത്തി. ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ഗോള്‍ നേടിയത്.

പിന്നീടു കിട്ടിയ ഒരു പെനാല്‍റ്റിയിലായിരുന്നു ബ്‌ളാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍. ഒബെച്ചേയായിരുന്നു കിക്ക് എടുത്തത്.
45-ാം മിനിട്ടില്‍ തീ പാറുന്ന ഒരു ഹാഫ് വോളിയിലൂടെ ഒബെച്ചേ തന്റെ രണ്ടാം ഗോളും പൂര്‍ത്തിയാക്കി. തിരിച്ചടിക്കാനുള്ള എ.ടി.കെ. എല്ലാ ശ്രമങ്ങളും പരാജയപ്പെതോടെ ആദ്യ വിജയം കേരള ബ്‌ളാസ്റ്റേഴ്സിനു സ്വന്തം

പുതിയ കോച്ച് എല്‍കോ ഷെട്ടോരിയുടെ കീഴില്‍ വളരെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എല്ലാ പൊസിഷനിലും ഡിഫന്‍ഡര്‍മാര്‍ മുതല്‍ സ്ട്രൈക്കര്‍വരെ ഉണ്ട്. ടീമില്‍ പ്രശാന്താണ് ഇലവനില്‍ ഇടംപിടിച്ച് മലായളി. മലയാളി താരമായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെ പിയും, ഷിബിന്‍രാജും പകരക്കാരുടെ നിരയിലുണ്ട്. ബിലാല്‍ ഖാനാണ് ഗോള്‍ കീപ്പര്‍.

കേരള ബ്ലാസ്റ്റേഴ്‌സ്: ബിലാല്‍ ഹുസൈന്‍ ഖാന്‍ (ഗോളി), മുഹമ്മദ് റാകിപ്, ജെയ്‌റോ റോഡ്രിഗസ്, മൗഹമദൗ നിങ്, ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ, കെ.പ്രശാന്ത്, ജെസ്സി കാര്‍നെയ്‌റോ, ഹലിചരണ്‍ സര്‍സരി, സെര്‍ജിയോ
സിചോഞ്ച, ജിയാന്നി സ്യുവെര്‍ലൂന്‍, ജേക്‌സണ്‍ സിങ്.

എ.ടി.കെ: അരിന്ദം ഭട്ടാചാര്യ (ഗോളി), കാള്‍ മക്ഹഗ്, അഗസ്റ്റിന്‍ ഇനിഗ്യുസ്, ജയേഷ് റാണെ, പ്രൊണൊയ് ഹാല്‍ദാര്‍, ഹാവിയര്‍ ഹെര്‍ണാണ്ടസ്, പ്രിതം കൊടല്‍, റോയ് കൃഷ്ണ, മൈക്കല്‍ സൂസൈരാജ്, പ്രഭിര്‍ദാസ്.

Continue Reading

Latest News