Thursday, April 25, 2024
HomeIndiaമലയാളികള്‍ക്ക് വോട്ട് ചെയ്യാൻ നാട്ടില്‍ എത്താം; ബെംഗളുരുവില്‍ നിന്ന് ഏപ്രില്‍ 25ന് സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍

മലയാളികള്‍ക്ക് വോട്ട് ചെയ്യാൻ നാട്ടില്‍ എത്താം; ബെംഗളുരുവില്‍ നിന്ന് ഏപ്രില്‍ 25ന് സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മലയാളികള്‍ക്ക് ആശ്വാസമായി കേരളത്തിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

25 നു കേരള ആർടിസി ഏഴും കർണാടക ആർടിസി പത്തും സ്പെഷല്‍ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രില്‍ 25 വ്യാഴാഴ്ച ബെംഗളുരുവില്‍ നിന്ന് പുറപ്പെട്ട് വോട്ടിങ് ദിനമായ 26 വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തുന്ന വിധത്തിലാണ് സര്‍വീസുകള്‍. കേരള ആർടിസി ഏഴും കർണാടക ആർടിസി പത്തും സ്പെഷല്‍ സർവീസുകളാണ് 25 ന് നടത്തുന്നത്. സീറ്റുകളുടെ ഓണ്‍ലൈൻ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. സ്ഥിരം സർവീസുകളില്‍ നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായിരുന്നു.

കേരള ആർടിസി കോഴിക്കോട്ടേക്കു രണ്ടും കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലേക്കും ഒന്നും അധിക സർവീസാണ് നടത്തുന്നത്. കർണാടക ആർടിസി ബെംഗളൂരുവില്‍ നിന്നു കണ്ണൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്ക് രണ്ടും കോഴിക്കോട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ഒന്നും വീതം സർവീസാണ് നടത്തുന്നത്.

മൈസൂരുവില്‍ നിന്നു എറണാകുളത്തേക്കും സ്പെഷല്‍ സർവീസുണ്ട്. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 26ന് തന്നെയാണ് കർണാടകയിലെ 14 മണ്ഡലങ്ങളില്‍ ആദ്യ ഘട്ട വോട്ടെടുപ്പ്. ശനി, ഞായർ കൂടി ലഭിക്കുന്നതോടെ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതോടെയാണു കൂടുതല്‍ പേർ നാട്ടിലേക്കു മടങ്ങുന്നത്. മടക്കയാത്രയ്‌ക്കായി 28നും സ്പെഷല്‍ സർവീസുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular