Connect with us
Malayali Express

Malayali Express

രോഹിതിന് സെഞ്ചുറി, റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരവ്

LATEST NEWS

രോഹിതിന് സെഞ്ചുറി, റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരവ്

Published

on

രോഹിത് ശര്‍മ്മയുടെ ‘സെഞ്ചുറി’ പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ‘ഹിറ്റ്’ തിരിച്ചുവരവ്. 39 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയാണ് തിരിച്ചുവരവിലേക്ക് എത്തിച്ചത്. ആറാം ടെസ്റ്റ് സെഞ്ചുറിയോടൊപ്പം ടെസ്റ്റില്‍ രണ്ടായിരം റണ്‍സെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. രോഹിത്-അജിങ്ക്യ സഖ്യമാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. 58 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍ശസന്ന നിലയിലാണ്. 164 പന്തില്‍ 117 റണ്‍സുമായി രോഹിത് ശര്‍മ്മയും 135 പന്തില്‍ 83 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 39 റണ്‍സെടുക്കുന്നതിനിടെ മൂന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(10), ചേതേശ്വര്‍ പൂജാര(പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോഹ്ലി(12) എന്നിവരാണ് പുറത്തായത്. കഗിസോ റബാദ ആണ് മായങ്ക്, പൂജാര എന്നിവരുടെ വിക്കറ്റ് നേടിയത്. ആന്റിച് നോച് കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്നെത്തിയ അജിങ്ക്യ രഹാനയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

Continue Reading

Latest News